പ്രധാനമന്ത്രി രാജിവയ്ക്കണം: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: നോട്ട് നിരോധനം വന്‍പരാജയമായ സ്ഥിതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മകമ വിചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷെഫീഖ് കിളികൊല്ലൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പ്രതീഷ് കുമാര്‍, പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് മാത്യു, അനീഷ് പടപ്പക്കര, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശശിധരന്‍പിളള, അസൈന്‍ പള്ളിമുക്ക്, വിപിന്‍ വിക്രം, ഉനൈസ് പള്ളിമുക്ക്, ഷാ സലീം, മഷ്ഹൂര്‍, അനില്‍കുമാര്‍ സംസാരിച്ചു.
സക്കീര്‍ ഹുസൈന്, അസിമുദ്ദീന്‍, രാജീവ് പാലത്തറ, സുധീഷ് കുമാര്‍, സജന് ഗോപാലശ്ശേരി, അനസ് ഇരവിപുരം, വിനീത് അയത്തില്‍, ഹാരിസ് കട്ടവിള, ലിജു മയ്യനാട്, മുരുകരാജ്, നെജീം വടക്കേവിള, ഫൈസല്‍ അയത്തില്‍, നിസാം ചെമ്പടം, റിയാസ് കട്ടവിള, കൊച്ചക്കാതില് താഹിര്‍, അജ്മല്‍ പള്ളിമുക്ക്, ഉണ്ണി കട്ടവിള, രാജേഷ് കോയിക്കല്‍ മുബാറക്ക് മണ്ണാംമല, അമല്‍ അയത്തില്‍, അനൂപ് കോയിക്കല്‍, അലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."