വെറ്ററിനറി ഡോക്ടര്‍മാരുടെ കുറവ് ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി ശൈലജ
കണ്ണൂര്‍: വെറ്ററിനറി ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു പരിഹരിക്കാന്‍ ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേരള ഗവ. വെറ്ററിനറി അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യക്തി ശുചീകരണം നടത്തുകയും മാലിന്യങ്ങള്‍ മനസാക്ഷിയില്ലാതെ മറ്റുള്ളവരുടെ പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന രീതി മാറ്റിയാല്‍ മാത്രമെ തെരുവുനായ്ക്കളുടെ ശല്യം കുറയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സ്ഥിരമായി വൈസ് ചാന്‍സിലറെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതിയ കോഴ്സുകളോ നിലവിലെ കോഴ്സുകള്‍ക്ക് അധികം സീറ്റുകള്‍ അനുവദിക്കുകയോ ചെയ്യരുതെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ജി.വി.ഒ എ പ്രസിഡന്റ് ഡോ. കെ.ആര് അരുണ്‍കുമാര്‍ അധ്യക്ഷനായി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്, ഡോ.ജി. നിര്‍മ്മലന്‍ ട്രസ്റ്റ് എന്നിവ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജേതാക്കള്‍ക്ക് പി.കെ ശ്രീമതി എം.പി വിതരണം ചെയ്തു. ഡോ. വി ചന്ദ്രമോഹനന് നായര്‍, ഡോ. എന്‍.ആര് ഹര്‍ഷകുമാര്‍, ഡോ. സി.കെ ഖലീല്‍ ഡോ. വി പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."