HOME
DETAILS

നഷ്ടമായത് അധ്യാപകനായ സാമൂഹ്യസേവകനെ

  
backup
January 03 2017 | 07:01 AM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b8%e0%b4%be%e0%b4%ae

 

മയ്യില്‍: നിലപാടുകളില്‍ കണിശതയുള്ള ഊര്‍ജസ്വലനായ അധ്യാപകനൊപ്പം മികച്ച നേതാവിനെ കൂടിയാണ് എം.പി ആമുവിന്റെ വേര്‍പാടോടെ നഷ്ടമാകുന്നത്. കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാംസഭ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 16 വര്‍ഷം പ്രധാനധ്യാപകനായിരുന്ന ആമു മാസ്റ്റര്‍ 25000ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഗുരുവാണ്. സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയേറെ അനുഭവ പരിചയമുള്ള അധ്യാപകനില്ല. വിദ്യാര്‍ഥികള്‍ക്കു പ്രിയങ്കരനായ അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടു കാരണം പലരും പഠനത്തില്‍ മുന്നിലെത്തി. കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ദീനുല്‍ഇസ്‌ലാം സഭ സ്‌കൂള്‍ പ്രധാനധ്യാപകനായാണു വിരമിക്കുന്നത്. പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്‌ലാം ഇംഗ്ലിഷ് മീഡിയം, കക്കാട് വി.പി മഹമൂദ് ഹാജി ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. മേഖലയിലെ രാഷ്ട്രീയ മത സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം പ്രവര്‍ത്തകരോട് സൗമ്യഭാവം കാത്തുസൂക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.
1975ല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം അധ്യാപന ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനായി മാറി. അവസാനകാലത്തും മുസ്‌ലിംലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി ലത, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, സി.ടി അഹമ്മദലി, അബ്ദുറഹിമാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, എം.സി ഖമറുദീന്‍, വി.പി വമ്പന്‍, ഡെപ്യൂട്ടി കലക്ടര്‍ ഒ മുഹമ്മദ് അസ്‌ലം, എ.പി അബ്ദുല്ലക്കുട്ടി, എ.കെ അബ്ദുല്‍ ബാഖി, ബി.പി അബ്ദുല്‍ഗഫൂര്‍ ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.കെ സുബൈര്‍, എം.എ കരീം, ഫൈസല്‍ ചെറുകുന്നോന്‍, ടി.എ തങ്ങള്‍, പി.ഒ.പി മുഹമ്മദലി ഹാജി, കെ.എ ലത്തീഫ്, ടി.ഒ മോഹനന്‍, അഷ്‌റഫ് ബംഗാളിമുഹല്ല, എം.പി മുഹമ്മദലി, കെ.പി താഹിര്‍, മൂസാന്‍കുട്ടി നടുവില്‍, നസീര്‍ പുറത്തീല്‍, അഡ്വ. ടി.പി.വി കാസിം, എം ഷഫീഖ്, റഷീദ മഹലില്‍ എന്നിവര്‍ ആശുപത്രിയിലും സിറ്റി ദീനുല്‍ ഇസ്‌ലാംസഭ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശന സ്ഥലത്തുമായി അന്ത്യോപചാരമര്‍പ്പിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ടി.എ തങ്ങള്‍ നേതൃത്വം നല്‍കി. നിര്യാണത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ് എം.പി, കെ.പി.എ മജീദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ജനറല്‍സെക്രട്ടറി ടി.പി മമ്മു എന്നിവര്‍ അനുശോചിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago