ഷിഫാനയ്ക്ക് സഹോദരന്‍ കരള്‍ പകുത്തുനല്‍കും; ചികിത്സയ്ക്ക് പക്ഷേ...
മലപ്പുറം: കരള്‍ പകുത്തുനല്‍കാന്‍ സഹോദരനുണ്ടെങ്കിലും ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുകായാണ് ഷിഫാന. എല്‍.കെ.ജി വിദ്യാര്‍ഥിയായ മകനുള്ള ഈ 24കാരിക്ക് ജീവന്‍ നിലനിര്‍ത്താന്‍ കനിവള്ളവരുടെ സഹായം വേണം.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക എവിടെനിന്നു കണ്ടെത്തുമെന്ന ചോദ്യത്തിനുമുന്നില്‍ ഈ കുടുംബം നെടുവീര്‍പ്പിടുകയാണ്.
മൊറയൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കീരിക്കാടന്‍ അലവിക്കുട്ടിയുടെ മകള്‍ ഷിഫാനയാണ് വിധി തളര്‍ത്തിയ ജീവിതവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.
നാല്‍പതു ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണി ചെയ്തു കുടുംബംപോറ്റുന്ന ഷിഫാനയുടെ ഭര്‍ത്താവ് തേലക്കാടന്‍ റിയാസിന് താങ്ങാനാകുന്നതിനപ്പുറമാണിത്.
ഇവരെ സഹായിക്കുന്നതിനു നാട്ടുകാര്‍ . പി. ഉബൈദുള്ള എം.എല്‍.എ രക്ഷാധികാരിയായി ഷിഫാന ചികിത്സാ സാഹായ സമിതി രൂപീകരിച്ച് ഷിഫാന ചികിത്സാ സാഹായ സമിതി എന്ന പേരില്‍ മോങ്ങം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 11660200003943. ഐ.എഫ്.എസ്.സി: എഉഞഘ0001166.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."