HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി പണിമുടക്ക് പിന്‍വലിച്ചു
backup
January 03 2017 | 09:01 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്കാന് യോഗത്തില്‍ തീരുമാനമായി.
തൊഴിലാളികള്‍ക്കും, ഓഫിസര്‍മാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ആറുശതമാനം ക്ഷാമബത്ത മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ അവസാനിപ്പിക്കുക, 28-11-2016ല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാത്തവരുടെ ശമ്പളം തടഞ്ഞുവച്ച ഉത്തരവ് റദ്ദാക്കുക, കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ജീവനക്കാർ നാളെ പണിമുടക്ക് നടത്താനിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."