ഹര്‍ത്താലിനു പായസം വിതരണം ചെയ്തവര്‍ യാത്രക്കാരെ അക്രമിക്കുന്നതു വിരോധാഭാസം: യൂത്ത് ലീഗ്
കാസര്‍കോട്: കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയവര്‍ക്കു പായസ വിതരണം നടത്തിയവര്‍ ഇപ്പോള്‍ യാത്രക്കാരെ അക്രമിക്കുന്നതു വിരോധാഭാസമാണെന്നു മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. ഇന്നലെ ബി.ജെ.പി ജില്ലയില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അഴിച്ചു വിട്ടവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലിസ് നോക്കി നില്‍ക്കെ വ്യാപകമായ അക്രമങ്ങള്‍ നടത്തുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാകണം. പല സ്ഥലങ്ങളിലും ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടിയതെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അക്രമം ജനദുരിതത്തിനു മറയിടാന്‍: മുസ്്‌ലിം ലീഗ്
കാസര്‍കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം മൂലം ജനജീവിതം ദുരിതത്തിലായതു മറച്ചുവെക്കാനാണ് അക്രമങ്ങളിലൂടെ സി.പി.എമ്മും ബി.ജെ.പി.യും ശ്രമിക്കുന്നതെന്നു ജില്ലാ മുസ്്‌ലിം ലീഗ്. അക്രമത്തിനും ഹര്‍ത്താലിനും ഇരു പാര്‍ട്ടികളും ഒരു പോലെ മറുപടി പറയേണ്ടി വരും.
അക്രമവും ഹര്‍ത്താലും ഒഴിവാക്കി ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാന്‍ ഇരു കൂട്ടരുടെയും ഭരണ കര്‍ത്താക്കളോട് ആവശ്യപ്പെടുകയാണ് അവര്‍ ചെയ്യേണ്ടതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അക്രമം നിര്‍ത്താന്‍ ബി.ജെ.പി തയാറാവണം: സി.പി.എം
കാസര്‍കോട്: ജില്ലയിലാകെ അക്രമം നടത്തി നാടിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ശ്രമം ബി.ജെ.പി ഉപേക്ഷിക്കണമെന്നു സി.പി.എം ജില്ലാസെക്രട്ടറിയറ്റ്. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ കുഴപ്പമുണ്ടാക്കി സി.പി.എം അക്രമിച്ചുവെന്ന കള്ളപ്രചാരണം സംഘടിപ്പിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയനാടകം ജനം തിരിച്ചറിയണം. ബി.ജെ.പി സ്വാധീന കേന്ദ്രങ്ങളില്‍ മറ്റു പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നിരവധി സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇ ചന്ദ്രശേഖരനെയും മറ്റു നേതാക്കളെയും അക്രമിച്ചതു കേരളം കണ്ടതാണ്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണു ബി.ജെ.പി നടത്തിയത്.
അനാവശ്യമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അക്രമം നടത്തി ജനജീവിതം ദുരിതത്തിലാക്കിയ ഈ നടപടിക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."