HOME
DETAILS
MAL
ചൈനയില്‍ നിന്ന് ലണ്ടനിലേക്ക് ആദ്യ ചരക്കു തീവണ്ടി; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റര്‍
backup
January 04 2017 | 06:01 AM
ബീജിങ്: യൂറോപ്പുമായുള്ള വ്യാപാരബന്ധം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ലണ്ടനിലേക്കുള്ള ചൈനയുടെ ആദ്യ ചരക്കു തീവണ്ടി സര്‍വീസ് തുടങ്ങി. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍നിന്ന് പുതുവത്സരദിനത്തിലാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.
ഏഴു രാജ്യങ്ങളില്‍ കടന്ന് 12,000 കിലോമീറ്റര്‍ (7,500 മൈല്‍) താണ്ടി 18 ദിവസം കൊണ്ടാണ് ട്രെയിന്‍ ലണ്ടനില്‍ എത്തുക.
വസ്ത്രങ്ങള്‍, ബാഗുകള്‍, സ്യൂട്ട്കെയസുകള് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണു ട്രെയിനിലുള്ളത്. കസാക്കിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.
ചൈന-യൂറോപ്പ് ചരക്ക് ട്രെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടുന്ന പതിനഞ്ചാമത്തെ നഗരമാണ് ലണ്ടന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."