റേഷന്‍ മുന്‍ഗണനാ പട്ടിക: അനര്‍ഹരെ പിടിച്ചുതുടങ്ങി
മലപ്പുറം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനധികൃമായി കടന്നുകൂടിയവരെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയാണ് അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത്.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്കെതിരേ ലഭിച്ച 5,090 പരാതികളില്‍ 931 എണ്ണം പരിശോധിച്ചു. ഇതില്‍ 586 എണ്ണം അനര്‍ഹരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്കു സ്വമേധയാ പട്ടികയില്‍നിന്ന് ഒഴിവാകാന്‍ ജനുവരി ഏഴുവരെ സമയം നല്‍കിയിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മുഴുവന്‍ താലൂക്കുകളിലും പ്രത്യേക ടീമുണ്ടാക്കിയാണ് പരിശോധന. അനര്‍ഹര്‍ കയറിക്കൂടിയതായുള്ള പരാതികളിലും സംശയമുള്ളവയിലും വീടുകളിലെത്തി സംഘം പരിശോധന നടത്തും. തിരൂരിലും തീരദേശ മേഖലകളിലും അനര്‍ഹര്‍ വലിയതോതില്‍ കയറിക്കൂടിയിട്ടുണ്ടെന്ന പരാതികളെ തുടര്‍ന്നു കഴിഞ്ഞദിവസം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അനര്‍ഹര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചു.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളിലെ പരിശോധനയിലും അനര്‍ഹരെ കണ്ടെത്തിയതോടെ മുഴുവന്‍ താലൂക്കുകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ജനുവരി ഏഴിനു മുന്‍പായി സ്വയം ഒഴിവാകാത്തവരില്‍നിന്നു പിഴ ഈടാക്കും. അനര്‍ഹരെ മുഴുവന്‍ ഒഴിവാക്കിയാലേ കൂടുതല്‍ അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാകൂ. ഈ മാസം അവസാനത്തോടെ മുന്‍ഗണനാ ലിസ്റ്റ് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിനു മുന്‍പായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുകയെന്നതു ശ്രമകരമായ ജോലിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."