ഹജ്ജ് അപേക്ഷ തയാറാക്കാന്‍ ജില്ലയില്‍ 92 ട്രെയിനര്‍മാര്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു നിര്‍ദേശങ്ങള്‍ ഹാജിമാര്‍ക്കു നല്‍കുന്നതിനുമായി മലപ്പുറം ജില്ലയില്‍ 92 ട്രെയിനര്‍മാരെ ഹജ്ജ് കമ്മിറ്റി നിയോഗിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി ഇവരെ സമീപിച്ചാല്‍ അപേക്ഷ തയാറാക്കാന്‍ സഹായിക്കുമെന്നു ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി അറിയിച്ചു.
2018 ഫെബ്രുവരി 28വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കോപ്പി, 3.53.5 വലിപ്പത്തിലുള്ള വെള്ള പ്രതലത്തിലുള്ള ഫോട്ടോ, കവര്‍ ലീഡറുടെ നാഷണലൈസ്ഡ് ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങള്‍, രക്തഗ്രൂപ്പ്, പാസ്‌പോര്‍ട്ട് അഡ്രസും ഇപ്പോള്‍ താമസിക്കുന്ന അഡ്രസും വ്യത്യസ്തമാണങ്കില്‍ അതിന്റെ രേഖ എന്നിവയാണ് ആവശ്യമായ രേഖകള്‍. അഡീഷണല്‍ ജില്ലാ ട്രെയിനര്‍മാരായ പി.പി.എം മുസ്തഫ (9446631366), ടി.പി അഹമ്മദ് സലീം (9447335463), കെ.പി നജീബ് (9400731265), അബ്ദുല്‍ ബഷീര്‍ (9645091030) എന്നിവരെക്കൂടാതെ മണ്ഡലം ട്രെയിനര്‍മാരായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തിട്ടുണ്ട്.
മഞ്ചേരി- അബ്ദുറഹിമാന്‍ 9895759867, വണ്ടൂര്‍- കബീര്‍ 9847829110, നിലമ്പൂര്‍- മുഹമ്മദ് അഷ്‌റഫ് 9446491716, ഏറനാട്- അബ്ദുറസാഖ് നാലകത്ത് 9400854150, കൊണ്ടോട്ടി- അബ്ദു റഊഫ് യു. 9846738287, മലപ്പുറം- എ.എം അബൂബക്കര്‍ 9496365097, മങ്കട- നൂറുദ്ദീന്‍ 9496361801, പെരിന്തല്‍മണ്ണ- ഡോ. സലീം ഫൈസി 9447128390, വള്ളിക്കുന്ന്- അബ്ദുല്‍ അസീസ് 9496792586, കോട്ടക്കല്‍- ഇബ്രാഹീംകുട്ടി 9447158740, വേങ്ങര- ഫൈസല്‍ 9847165909, തിരൂരങ്ങാടി- ഹമീദ് കുന്നുമ്മല്‍ 9746742635, തവനൂര്‍- നസീര്‍ 9946088203, പൊന്നാനി- അലിമുഹമ്മദ് 9072724700, താനൂര്‍-അബ്ദുല്‍ ലത്തീഫ് 9446022514, തിരൂര്‍- അബ്ബാസലി 9447318843.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."