വ്യാജ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് അക്ഷയ യൂനിയന്‍
മലപ്പുറം: അക്ഷയയുടെ സമാനമായ പേരും ബോര്‍ഡുകളും സ്ഥാപിച്ചു വ്യാജ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അക്ഷയ യൂനിയന്‍. അക്ഷയ ആന്‍ഡ് ഓള് ഐ.ടി എന്റര്‍പ്രണേഴ്സ് എംപ്ലോയീസ് യൂനിയന്റെ ജില്ലാ പ്രവര്‍ത്തക യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചില വ്യാജ കേന്ദ്രങ്ങള്‍ ഗുണഭോക്താക്കളുടെ നികുതി രസീതുകള്‍, ആധാര്‍, മറ്റു തിരിച്ചറിയല്‍ രേഖകള്‍ എന്നിവകളുടെ പകര്‍പ്പെടുത്തു ദുരുപയോഗം ചെയ്യുകയും ഇഷ്ടാനുസരണം സര്‍വിസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച യോഗം, ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അക്ഷയ പദ്ധതിക്കു ദുഷ്പേരുണ്ടാക്കുന്നതായും വിശദീകരിച്ചു. യൂനിയന്റെ അംഗത്വ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാതല പ്രവര്‍ത്തക യോഗം പട്ടാക്കല്‍ അഷ്റഫ് അരീക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി നാസര്‍ കോഡൂര്‍ അധ്യക്ഷനായി. ഹംസ മീനടത്തൂര്‍, പി.കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, എം.സി ഷറഫുദ്ദീന് എടവണ്ണപ്പാറ, ടി. മുഹമ്മദ് റിയാസ് കോട്ടക്കല്‍, പി. തഫ്സീറലി പൊന്മള, പി.കെ റനീഫ് മേല്‍മുറി, അബ്ദുല്‍ കബീര്‍ ഇരുമ്പുഴി, വി. റഹ്മത്തുള്ള അരീക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."