ആദ്യ ദിനം പിന്നിട്ടപ്പോള്‍ ഇരിങ്ങാലക്കുട മുന്നില്‍
കുന്നംകുളം:29ാംമത് തൃശൂര്‍ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ ഇരിങ്ങാലക്കുട മുന്നില്‍. 79 പോയന്റുകളാണ് ഇവര്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് 71 പോയന്റുകളുമായി തൃശ്ശൂര്‍ ഈസ്റ്റും, മൂന്നാം സ്ഥാനത്ത് 70 പോയന്റുകളുമായി കുന്നംകുളവും കൊടങ്ങല്ലൂരുമാണ്.ആദ്യ ദിനം രചനാ മത്സരങ്ങളായിരുന്നു. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി സംസ്‌കൃതോത്സവത്തില്‍ 4 ഇനങ്ങളും, അറബിക് സാഹിത്യോത്സവത്തില്‍ 12 ഇനങ്ങളും, ജനറല്‍ ഇനത്തില്‍18 ഇനങ്ങളുമായിരുന്നു. ബാന്റ് മേളത്തില്‍ ചാലക്കുടി ഉപജില്ലയാണ് ഒന്നാമത്.പോയന്റ് നില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കലാമത്സരങ്ങള്‍ക്ക് വേദിയുണരും. രാവിലെ 9 മുതല്‍ വേദി 1ല്‍ മോഹിനിയാട്ടം ആരംഭിക്കും. 2 ല്‍ ദഫ് മുട്ടും ഉച്ചക്ക് ശേഷം അറബന മുട്ടും നടക്കും. നാടകം, തിരുവാതിരകളി, ഒപ്പന, വഞ്ചിപ്പാട്ട്, ഗാനാലാപനം, കഥകളി, ചെണ്ടമേളം, തായമ്പക,തുടങ്ങി ജനപ്രിയ ഇനങ്ങളാണ് അരങ്ങിലെത്തുക എന്നതിനാല്‍ തന്നെ കോലോത്സ വേദി ജനകീയമാകുമെന്നാണ് കരുതുന്നത്.
കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍
കുന്നംകുളം: കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍. ഫലപ്രഖ്യാപനത്തിലെ അഴിമതി ഒഴിവാക്കുന്നതിനായാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം രഹസ്യമായി കലോത്സവം നിരീക്ഷിക്കുന്നത്. കുന്നംകുളത്ത് വിധി നിര്‍ണയത്തിനെത്തുന്നവരില്‍ 18 പേര്‍ക്കെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വിധി നിര്‍ണയത്തില്‍ ഇവരുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നീക്കം. ചില അധ്യാപകരും, രക്ഷിതാക്കളും, വിധി കര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത് കൊണ്ട് തന്നെ മത്സരങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കുന്നുണ്ട്. ഇട നിലക്കാരേയും സംശയമുള്ള അധ്യാപകര്‍, വിധികര്‍ത്താക്കള്‍ എന്നിവരേയും നിരീക്ഷിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."