ആര്‍എസ്എസ് ആയുധ പരിശീലനം അന്വേഷിക്കണം: സി.പി.എം
തിരുവനന്തപുരം: കേരളത്തിലെ 30 കേന്ദ്രങ്ങളിലായി ക്രിസ്മസ് അവധിക്കാലത്ത് ആര്.എസ്.എസ് നടത്തിയ ആയുധ പരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് ദൃശ്യമാധ്യമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ടു വന്നിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് പുറത്തിയിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആറു ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ കലാപ കേന്ദ്രമാക്കാന്‍ ആര്.എസ്.എസ്. തയാറെടുക്കുന്നതിന്റെ തെളിവാണ്. ഈ പരിപാടിക്കായി ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉപയോഗിച്ചുവെന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. ഇതിന് ആരാണ് അനുമതി നല്‍കിയതെന്ന് പ്രത്യേകം പരിശോധിക്കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചുകൂടെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."