HOME
DETAILS
MAL
പ്രവാസി ക്ഷേമം: നിയമസഭാ സമിതി സിറ്റിങ് 10ന് കോട്ടയത്ത്
backup
January 04 2017 | 19:01 PM
തിരുവനന്തപുരം:കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി 10ന് രാവിലെ 11ന് കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും.
പ്രവാസി കേരളീയകാര്യ വകുപ്പ്, പ്രവാസി മലയാളി ക്ഷേമ ബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും യോഗത്തില്‍ ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."