HOME
DETAILS

ബിനാലെ: സൂഫി കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ദാന അവര്‍ത്താനി

  
backup
January 04 2017 | 19:01 PM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%82%e0%b4%ab%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8

കൊച്ചി: ഇസ്‌ലാമിക കലാരൂപങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് സൗഊദി ആര്‍ട്ടിസ്റ്റായ ദാന അവര്‍ത്താനി കൊച്ചി ബിനാലെയില്‍ സാന്നിധ്യം അറിയിക്കുന്നത്. വിശ്വാസത്തെയും ഗണിതശാസ്ത്രത്തെയും സമന്വയിപ്പിച്ച് ആത്മീയമായ ആവിഷ്‌കാരം സൃഷ്ടിക്കുകയാണ് ദാന. പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫി കവി ഇബ്‌ന് അറബി തന്റെ മക്ക സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ പദ്യങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ദാന കൊച്ചിമുസിരിസ് ബിനാലെയില്‍ തന്റെ കലാരൂപം സൃഷ്ടിച്ചത്.
പെയിന്റിങ്, വര, തുന്നല്‍, ദാരു നിര്‍മിതികള്‍ എന്നിവയാണ് ദാനയുടെ കലാസൃഷ്ടികള്‍. ഇവ ഗണിത ശാസ്ത്ര ആകാരഭംഗിയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാകുന്നു. ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളിലാണ് ദാന അവര്‍ത്താനിയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലൗ ഇസ് മൈ ലോ, ലൗ ഇസ് മൈ ഫെയ്ത് (സ്‌നേഹമാണെന്റെ നിയമം, സ്‌നേഹമാണെന്റെ വിശ്വാസം) എന്നാണ് ദാന തന്റെ പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്. വലുതില്‍ നിന്ന് ചെറുതാകുന്ന രീതിയിലാണ് രചനകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉയിര്‍പ്പിലേക്കുള്ള ആത്മീയയാത്രയാണ് ഇതു കൊണ്ട് ദാന ഉദ്ദേശിച്ചിരിക്കുന്നത്.
ഇസ്‌ലാമിക കലാരൂപങ്ങള്‍ കേവലം കല മാത്രമല്ല മറിച്ച് ദൈവത്തെ ആരാധിക്കാനുള്ള മാര്‍ഗം കൂടിയാണെന്ന് ദാന പറഞ്ഞു. അത് ക്ഷമയും ബഹുമാനവും പഠിപ്പിക്കുന്നു. ഇസ്‌ലാമിക കലാരൂപത്തിന്റെ അനുവാദക എന്ന നിലയില്‍ തന്റെ ജോലി സ്മരണയും പ്രാര്‍ഥനയുമാണ്. നല്ല മനസാന്നിധ്യത്തിലിരിക്കുമ്പോള്‍ മാത്രമേ താന്‍ കലാരചന നടത്താറുള്ളൂവെന്നും സഊദി അറേബ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അവര്‍ പറഞ്ഞു.
എല്ലാ അക്കങ്ങള്‍ക്കും അര്‍ഥമുണ്ടെന്നാണ് ദാനയുടെ പക്ഷം. എന്നാല്‍ തനിക്ക് പ്രിയപ്പെട്ട അക്കം എട്ടാണ്. ഗണിതശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യാമിതീയ രൂപങ്ങള്‍ എന്നിവയിലെല്ലാം സൗന്ദര്യാത്മകമായി തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് എട്ട് എന്ന അക്ഷരത്തിന്റെ രൂപം. എട്ട് രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ജറുസലേമിലെ ഡോം ഓഫ് റോക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ദാന വിശദീകരിക്കുന്നു.
സൂഫിസത്തിലൂന്നിയാണ് ദാനയുടെ രചനകളെല്ലാം. നിത്യതയിലേക്കുള്ള യാത്രയില്‍ അടയാളങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സൂഫിസം ഉദ്‌ഘോഷിക്കുന്നു. തന്നെ എന്നും വിസ്മയിപ്പിച്ച ജ്യാമിതീയ രൂപങ്ങളിലൂടെയാണ് ദാന കലയെയും ഗണിതശാസ്ത്രത്തെയും ഇഴചേര്‍ക്കുന്നത്. സൂഫി കവിതയും പാഠങ്ങളും വിവിധ ബൗദ്ധികതലത്തെ ഉണര്‍ത്താനും മനസിലാക്കാനുമുള്ള സൂചകങ്ങള്‍ നിറഞ്ഞ രഹസ്യഭാഷയാണ്.
ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ ഇസ്‌ലാമിക കലയെ സമകാലീന കലയുമായി പരിചയപ്പെടുത്താനാണ് തന്റെ പരിശ്രമമെന്നും ദാന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago