അപ്രതീക്ഷിതമായി കക്ക ചാകര; കഠിനംകുളം നിവാസികള്‍ക്ക് ആശ്വാസം
കഠിനംകുളം: അപ്രതീക്ഷിതമായി വന്നെത്തിയ കക്ക ചാകര കഠിനംകുളം കായലിന്റെ ചുറ്റും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. രണ്ടാഴ്ച മുന്‍പാണ് കഠിനംകുളം കായലില്‍ ഏകദേശം നാല് ' കിലോമീറ്റര്‍ ദൂരത്തിലുള്ള ഇടങ്ങളില്‍ മുന്‍പൊന്നും ലഭിക്കാത്ത രീതിയില്‍ കക്ക ലഭിച്ചു തുടങ്ങിയത്. ഇതോടെ കൂലിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ളവര്‍ കായലിലിറങ്ങാന്‍ തുടങ്ങി. രാവിലെ എട്ടു മണിയോടെ വള്ളങ്ങിലും മറ്റും കായലിറങ്ങുന്ന ഇവര്‍ ഉച്ചക്ക് 12 മണിയോടെ കക്കയുമായികരക്കടുക്കും.
കരക്കെത്തിയാല്‍ വിവിധ തരത്തിലുള്ള കക്ക തിരിഞ്ഞെടുക്കുകയാണ് പിന്നെയുള്ള ജോലി.സഹായത്തിനായി വീട്ടുകാരുമുണ്ടാകും.പിന്നെ ഇത് ചാക്കുകളിലാക്കി ലോറികളില്‍ കയറ്റും. ഒരു ചാക്ക് കക്കക്ക് 2500 മുതലാണ് വില.മയില്‍ പീലി കക്കക്ക് 4000 രൂപ ലഭിക്കും.
കഠിനംകുളം കായലും മുതലപ്പൊഴി അഴിമുഖവും സംഗമിക്കുന്നതിന് തൊട്ടടുത്തുള്ള അഴൂര്‍ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ മയില്‍ പീലികക്ക ലഭിച്ചു വരുന്നത്. വടക്കന്‍കേരളത്തിലേക്കാണ് കക്ക കയറ്റിയ ലോറികള്‍ പോകുന്നത്. ചിറയിന്‍കീഴ് കക്ക എന്നാണത്രേ അവിടെ അറിയപ്പെടുന്നത്.
ദിവസവും നിരവധി വാഹനങ്ങളാണ് കക്ക കയറ്റാനായി ഇവിടെയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."