HOME
DETAILS

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം:കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി

  
backup
January 05 2017 | 06:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2

കായംകുളം: നോട്ടുനിരോധനംമൂലം രാജ്യത്തുണ്ടായ പ്രതിസന്ധി അമ്പതു ദിവസം കൊണ്ട് പരിഹരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടും അതു പാലിക്കാന്‍ കഴിയാതെ ജനജീവിതം ദുരിതപൂര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് കേരളാ മുസ്ലീം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി.
ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ജില്ലാതല സംയുക്ത നേതൃയോഗം കായംകുളം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കി അടച്ചമര്‍ത്താനുള്ള നീക്കം ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്.
എം.ടി ഉള്‍പ്പടെയുള്ള പ്രമുഖ എഴുത്തുക്കാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും എതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവരുടെ ഫാസിസ്റ്റു മുഖമാണ് വ്യക്തമാക്കുന്നത്. വിയോജിപ്പുകളും എതിര്‍പ്പുകളും പ്രകടിപ്പിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് അജണ്ട രാജ്യത്ത് നടപ്പിലാക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുകയാണ്. ഇതിനെ ശക്തമായി ചെറുക്കണമെന്നും കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല മറിച്ച് ഒന്നിപ്പിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത്. മതേതരത്വത്തെ തകര്‍ത്തുകൊണ്ട് ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ശരിയത്ത് നിയമങ്ങളില്‍ മാറ്റം വരുത്താനോ ഇല്ലായ്മ ചെയ്യാനോ ഭരണകൂടങ്ങള്‍ക്കോ ജുഡിഷ്യറിക്കോ യാതൊരവകാശവുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു മുന്നോടിയായി കൊടുങ്ങല്ലൂരില്‍ നിന്നാരംഭിക്കുന്ന വാഹനപ്രചരണ ജാഥക്ക് ജനുവരി 12 ന് ജില്ലയില്‍ ഏഴിടങ്ങളില്‍ സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു.
അഡ്വ. യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, കെ. ജലാലുദീന്‍ മൗലവി, കെ. സാദിഖ് അലിഖാന്‍, നൗഷാദ് മാങ്കാംകുഴി, പ്രൊഫ. സ്വാലിഹ് മൗലവി, പൂക്കുഞ്ഞ് കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago