കായംകുളം ഗവ: ഗേള്‍സ് എച്ച്.എസ്.എസിന് 1.55 കോടി രൂപയുടെ ഭരണാനുമതി
കായംകുളം: കായംകുളം ഗവ: ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് ബഹുനില കെട്ടിട നിര്‍മ്മാണത്തിനായി 1 കോടി 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. യു. പ്രതിഭഹരി എം.എല്‍.എ. പത്രക്കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്ക് ബഹുനില മന്ദിരങ്ങള്‍, ക്ലാസ്സ് മുറികള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ സര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നു.
കായംകുളം മണ്ഡലത്തില്‍ നിന്നും ഗവ: ഗേള്‍സ് ഹയര്‍സെക്കന്റി സ്കൂളിനെയാണ് എം.എല്‍.എ നിര്‍ദ്ദേശിച്ചിരുന്നത്. കേരളത്തില്‍ ആകെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 30 സ്കൂളുകളില്‍ ഒന്നാണ് കായംകുളത്തേത്. 7,500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികള്‍, ലാബ് സംവിധാനങ്ങള്‍, സ്റ്റാഫ് റൂം, വിശാലമായ വരാന്തകള്‍, ടോയിലറ്റുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനാണ് നിര്‍മ്മാണ ചുമതല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."