എണ്‍പതിന്റെ നിറവില്‍ ജനകീയ ഡോക്ടര്‍
തളിപ്പറമ്പ്: തളിപ്പറമ്പിലെ പൗരപ്രമുഖനും ലൂര്‍ദ്ദ് ആശുപത്രി ചീഫ് ഫിസിഷ്യനും സാമൂഹ്യരംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. കെ.ജെ ദേവസ്യ എണ്‍പതിന്റെ നിറവിലേക്ക്. സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം വഹിച്ച തളിപ്പറമ്പിന്റെ ഡോക്ടര്‍ ആതുര ശുശ്രൂഷാരംഗത്ത് 50 വര്‍ഷം നല്കിയ സേവനങ്ങള്‍ അനുസ്മരിക്കുന്നതിനും 80ാം ജന്മദിനം ആഘോഷിക്കുന്നതിനുമായി തളിപ്പറമ്പിലെ പൗരാവലി ഒരുങ്ങി. ജന്മദിനാഘോഷ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ജയിംസ്മാത്യു എം.എല്‍.എ, നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ്, തളിപ്പറമ്പ് മരിയന്‍ തീര്‍ഥാടന ഫൊറോന ദേവാലയ വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളില്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ഭാരവാഹികള്‍: പി.വി ലൂക്കോസ് പള്ളിത്തറ(ചെയര്മാന്), നോബിള്‍ പൈകട(ജന.കണ്‍വീനര്‍), അഡ്വ. എം വേണുഗോപാല്‍(കണ്‍വീനര്‍), പൗലോസ് പറേടം (സെക്രട്ടറി). ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചിന് ചിറവക്ക് മൊട്ടമ്മല്‍ ഷോപ്പിങ് മാളിലെ രാജാസ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ആര്‍ച്ച് ബിഷപ്പ്, മുന്‍സിപ്പല്‍ ചെയര്മാന്മാര് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."