കാലിഫോര്‍ണിയന്‍ സംഘം ലൂര്‍ദ്ദ് ആശുപത്രി സന്ദര്‍ശിച്ചു
തളിപ്പറമ്പ്: കാലിഫോര്‍ണിയ സാന്‍ഡിയാഗോ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള 17 അംഗ സംഘം തളിപ്പറമ്പ് ലൂര്‍ദ്ദ് എജ്യുക്കേഷണല്‍ അക്കാദമിയും ആശുപത്രിയും സന്ദര്‍ശിച്ചു. നാലം തവണയാണ് ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെല്‍ത്ത് സയന്‍സസിനു കീഴിലുള്ള കോളജ് ഓഫ് ഫിസിയോതെറാപ്പിയുമായി ചേര്‍ന്ന് സംഘം ഇവിടെയെത്തുന്നത്.
യൂനിവേഴ്‌സിറ്റി ഫിസിയോതെറാപ്പി പ്രോഗ്രാമിലെ പഠിതാക്കളുടെ അറിവും കഴിവുകളും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
യു.എസ്.എയിലെ മികച്ച യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ലൂര്‍ദ്ദ് എജ്യൂക്കേഷന്‍ അക്കാദമിയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള അംഗീകാരമാണെന്ന് അക്കാദമി ഡയരക്ടര്‍ രാഖി ജോസഫ്, കോളജ് ഓഫ് ഫിസിയോതെറാപ്പി പ്രിന്‍സിപ്പല്‍ ഡോ. പ്രമോദ് മാരാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."