HOME
DETAILS
MAL
വെള്ളവും വെളിച്ചവുമില്ല; ട്രെയിന്‍ യാത്രികര്‍ ദുരിതത്തിലായി
backup
January 05 2017 | 07:01 AM
കാഞ്ഞങ്ങാട്: വൈകിയോടിയ ട്രെയിനുകളില്‍ വെള്ളവും വെളിച്ചവുമില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്നു മംഗളൂരുവിലേക്ക് പോയ പരശുറാം എക്‌സ്പ്രസ്, കൊച്ചുവേളി ചാണ്ഡിഗഡ് സമ്പര്‍ക്ക ക്‌റാന്തി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പ്രശ്‌നമുണ്ടായത്. വൈകിട്ട് 6 .45 കാഞ്ഞങ്ങാട്ടെത്തേണ്ട പരശുറാം എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണെത്തിയത്.
എന്നാല്‍ കോഴിക്കോട് മുതല്‍ തന്നെ ഈ ട്രയിനിലെ എ.സി ചെയര്‍കാറിനു മുന്നിലുണ്ടായിരുന്ന കോച്ചില്‍ വെള്ളവും വെളിച്ചവുമില്ലായിരുന്നു. ട്രെയിന്‍ കണ്ണൂരെത്തിയപ്പോഴേക്കും കോച്ചില്‍ പൂര്‍ണമായും ഇരുട്ട് പരക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."