HOME
DETAILS
MAL
വെട്ടുകല്ലുമായി വന്ന ലോറി കുഴിയില്‍ കുടുങ്ങി
backup
January 05 2017 | 07:01 AM
കൊളത്തൂര്‍: മൂര്‍ക്കനാട് പൊട്ടിക്കുഴി ജങ്ഷനിലെ കുഴിയില്‍ വെട്ടുകല്ലുമായി വന്ന ലോറി കുടുങ്ങി. ഇന്നലെ രാവിലെ എട്ടോടെ വെങ്ങാട് ഭാഗത്തുനിന്നു പുലാമന്തോള്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പൊട്ടിക്കുഴി അങ്ങാടിയില്‍ മാസങ്ങളോളമായി രൂപപ്പെട്ട ചതിക്കുഴിക്ക് മുകളിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നതോടെയാണ് ഈ കുഴി വന്‍ കുഴിയായി മാറുന്നത്. കുടിവെള്ള പദ്ധതിയുടെ പൈപ്പുകളെല്ലാം റോഡിനടിയിലും അകപ്പെട്ടു. പൊട്ടിയ പൈപ്പില്‍നിന്നു വെള്ളം ഒഴുകുന്നതോടെ പുതുതായി നിര്‍മിച്ച റോഡില്‍ ടാറിങ് തകരാറിലായി കുഴികള്‍ രൂപപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."