HOME
DETAILS
MAL
ദുര്‍ഭരണത്തിനെതിരേ കോണ്‍ഗ്രസ് ശക്തിപെടണം: വി.എം സുധീരന്
backup
January 05 2017 | 19:01 PM
തൃശൂര്‍: കേന്ദ്ര-സംസ്ഥാന ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. റേഷനരി നല്‍കാത്ത കമ്യൂണിസ്റ്റ് ഭരണമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി പി.പി.ജോര്‍ജ്ജ് മാസ്റ്ററുടെ ഒന്‍പതാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എതിര്‍ത്തിരുന്ന മൂന്നാംമുറ പോലുള്ള പ്രാകൃത രീതിയാണ് പൊലിസ് നടപ്പാക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. സി.പി.ഐ പോലും ഈ സര്‍ക്കാരിന്റെ പൊലിസ് നയത്തെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."