ബാസ്‌ക്കറ്റ്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ ജമ്പ് പരിപാടി ഇന്ന്
കൊച്ചി: ദേശീയ ബാസ്‌ക്കറ്റ് ബോള്‍ അസോസ്സിയേഷനും എ.സി.ജി. വേള്‍ഡ് വൈഡ് ഗ്രൂപ്പും ചേര്‍ന്നു നടത്തുന്ന ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടാലന്റ് സര്‍ച്ചിന്റെ ഭാഗമായുള്ള നാലാമത് ഓപ്പണ്‍ ട്രൈ ഔട്ട് പരിപാടി ഇന്ന് രാവിലെ 7 മുതല്‍ കൊച്ചിയില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അക്കാദമിയിലേക്കുള്ള പ്രവേശനമാണ് ഇതിലൂടെ തുറന്നു കിട്ടുക. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മുന്നിലെത്തുന്ന 24 പേര്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് അടക്കമുള്ള പിന്തുണയും നല്‍കും. ബാസ്‌ക്കറ്റ് ബോള്‍ പ്രതിഭകളെ കണ്ടെത്താനുള്ള ഈ പരിപാടിയുടെ രണ്ടാം വര്‍ഷമാണിത്. ഇവിടെ നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ നി്ന്നു കണ്ടെത്തുന്നവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ടത്തില്‍ നിന്നാവും നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമിയില്‍ സ്‌ക്കോളര്‍ഷിപ്പോടു കൂടിയ പരിശീലനത്തിനായി 24 പ്രതിഭകളെ തെരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."