ചുവന്ന മുണ്ടുടുത്തതിന് വിദ്യാര്‍ഥികളെ ആര്.എസ്.എസുകാര്‍ തല്ലിച്ചതച്ചു
കാഞ്ഞങ്ങാട്: ചുവന്ന മുണ്ടുടുത്ത് തെയ്യം കാണാനെത്തിയ വിദ്യാര്‍ഥികളെ ആര്. എസ്. എസുകാര്‍ വളഞ്ഞിട്ടുതല്ലി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കാഞ്ഞങ്ങാട് പറക്കളായിലാണ് സംഭവം. മാധ്യമ വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തെയ്യം കാണുന്നതിനും ചിത്രീകരിക്കുന്നതിനും വേണ്ടി കാഞ്ഞങ്ങാടെത്തിയിരുന്നത്.
സംഘത്തിലുണ്ടായിരുന്ന ആണ്‍കുട്ടികള്‍ ചുവന്ന മുണ്ടാണ് ഉടുത്തിരുന്നത്. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി, പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ഥിനിയുമായ ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ്, കാസര്‍കോട് സ്വദേശി നവജിത് എന്നിവരെയാണ് മുപ്പതോളം പേര് വരുന്ന ആര്.എസ്.എസ് സംഘം വളഞ്ഞിട്ടു മര്‍ദിച്ചത്. നടന്ന സംഭവം മാധ്യമ പ്രവര്‍ത്തകരെയോ,പൊലിസിനെയോ അറിയിച്ചാല്‍ കൊന്നു കളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഇവരെ മണിക്കൂറുകളോളം തടഞ്ഞു വച്ചതായും പറയുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ ജെഫ്രിന്‍ ജെറാള്ഡിന് വാരിയെല്ലിനും കൈക്കും ചതവുണ്ട്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. സുഹൃത്തായ കാഞ്ഞങ്ങാട്ടെ നവജിതിന്റെ വീട്ടിലെത്തിയതായിരുന്നു സംഘം. ഇതിനടുത്തുള്ള പറക്കളായില്‍ വച്ചാണ് അക്രമം നടന്നത്. മുപ്പതോളം വരുന്ന സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ജെഫ്രിന്‍ പറഞ്ഞു. തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ജെഫ്രിന്‍ വെളിപ്പെടുത്തിയത്. ചുവന്ന മുണ്ട് ഉടുത്തിരുന്ന ജെഫ്രിനോട് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ മുണ്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ ഇവര്‍ മര്‍ദിച്ചെന്നുമാണ് ജെഫ്രിന്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെ തല്ലുകയും ഒപ്പമുണ്ടായിരുന്ന നവജിത്തിന്റെ മാതാവിനെ സംഘം തള്ളിയിട്ടതായും ജെഫ്രിന്‍ പൊലിസിനു മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."