മാലിന്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി എഴുപുന്ന കാര്‍ഷിക പഠന ഗവേഷണ കേന്ദ്രം
അരൂര്‍:കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി എഴുപുന്ന കാര്‍ഷിക പഠന ഗവേഷണ കേന്ദ്രവും സീ ഫുഡ് വര്‍ക്കേഴ്‌സ് സൊസൈറ്റിയും സംയുക്തമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ ഏറ്റെടുത്ത് പനമ്പ് ശര്‍ക്കരയും ഇടുക്കിയിലെ കാടുകളില്‍നിന്ന് കണ്ടെത്തിയ പച്ചമരുന്നും ഉപയോഗിച്ച് ജൈവവളവും ജൈവ കീടനാശിനിയും തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കിയാണ് വരുമാനം കണ്ടെത്തുന്നത്.ബാങ്കില്‍ നിന്ന് 30 ലക്ഷം രൂപാ വായ്പയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.വീടുകളും സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതനുസരിച്ച് ജൈവക്യഷിസ്ഥലമായി മാറ്റാന്‍ നൂറോളം വരുന്ന സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്.ചെറിയ പ്രതിഫലം മാത്രം കൈപ്പറ്റിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.ത്രി തല പഞ്ചായത്തുകള്‍,കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികളും സര്‍ക്കാരും സഹകരിച്ചാല്‍ പദ്ധതി വിപുലമായി നടത്താന്‍ സാധിക്കുമെന്ന് ടി.കെ.എസ് പ്രസിഡന്റ് ഇ.ഒ. വര്‍ഗ്ഗീസ് പറഞ്ഞു.നാടിന്റെ ശാപമായി മാറുന്ന പ്ലാസ്റ്റിക്ക് റീ സൈക്കിളിംഗ് നടപ്പിലാക്കി കേരളത്തേ രക്ഷിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്.
ഇതോടൊപ്പം ടൂറിസം പദ്ധതിയും നടപ്പിലാക്കും.കായലോരങ്ങളില്‍ താമസിക്കുന്ന ചെമ്മീന്‍ തൊഴിലാളികള്‍,മത്സ്യതൊഴിലാളികള്‍,കക്കാവാരല്‍ തൊഴിലാളികള്‍,തീരദേശ നിവാസികള്‍ എന്നിവരുടെ വീടുകളില്‍ വിദേശ സ്വദേശ ടുറിസ്റ്റുളെ താമസിപ്പിക്കുന്നവര്‍ക്ക് വേണ്ട ശുചിത്വമുള്ള മുറിയും ബാത്ത് റൂമും ഉണ്ടാക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. തല്‍പര്യമുള്ളവര്‍ അപേക്ഷിക്കാവുന്നതാണ്.
തുടക്കത്തില്‍തന്നേ ആയിരംപേര്‍ക്ക് തൊഴിലും നൂറുപേര്‍ക്ക് സ്ഥിരം തൊഴിലും അരലക്ഷം പേര്‍ക്ക് വീട്ടില്‍തന്നേ വരുമാന മാര്‍ഗ്ഗം ഒരുക്കും. പ്ലാസ്റ്റിക്ക് ഒഴികെയുള്ള എല്ലാ മാലിന്യങ്ങളും ഉപയോഗിച്ച് ജൈവ വളങ്ങളും കീടനാശിനിയും നിര്‍മ്മിച്ചാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നേടികൊടുക്കുന്നത്.വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ അവിടെതന്നേ വച്ച് വളങ്ങളും കീടനാശിനിയും ആയി മാറ്റാന്‍ സാധിക്കും.20 വര്‍ഷമായി എഴുപുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.എസിന്റെ നേത്യത്വത്തിലാണ് കാര്‍ഷിക പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ലളിതമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് വര്‍ഷങ്ങളായി മാലിന്യ കൂമ്പാരമായി കിടന്നിരുന്ന ചകിരിച്ചോര്‍ ജൈവവളമായ മാറ്റി സംഘംശ്രദ്ധേയമായി മാറി.
ഇരുപത് വര്‍ഷത്തേ അനുഭവസമ്പത്ത് സംസ്ഥാന ശുചിത്വ മിഷന് നല്‍കിയെങ്കിലും ഒരു നടപടിയുണ്ടായില്ല.ഇതു മനസ്സിലാക്കിയ ദേശീയ ശുചിത്വമിഷന്‍ സംഘത്തിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി ആദരിച്ചു. ജനങ്ങളിലേക്ക് ഇറങ്ങിയ സംഘം ലളിതമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഒപ്പം വരുമാന മാര്‍ഗ്ഗവും കണ്ടെത്തി.സമീപത്തുള്ള അഞ്ച് വീടുകളില്‍ നുന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനും അതിലൂടെ ദിവസം 50 രൂപാ വരുമാനമുണ്ടാക്കുന്നതിനും കഴിയും. മാലിന്യമുപയോഗിച്ച് ബയോഗ്യാസും ജൈവവളവും ഉണ്ടാക്കുന്ന പദ്ധതി പണിപ്പുരയിലാണ്. നിലവില്‍ ചകിരിച്ചോര്‍ ജൈവവളം, മീന്‍വളം,കുമ്മായം,ഫിഷ് അമിനോവും വെര്‍മിവാഷും സംഘം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. സേവനങ്ങള്‍ ലഭ്യമാകുന്നതിന് 8281930543 എന്ന ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."