വേദിയില്‍ കയറണമെങ്കില്‍ വേണം ലക്ഷങ്ങള്‍
കാഞ്ഞിരപ്പള്ളി: കുച്ചിപ്പുടി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് വേദി വിടുന്ന മത്സരാര്‍ഥികള്‍ക്ക് പറയാനുള്ളത് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിന്റെ കഥയാണ്. വന്‍ തുക മുടക്കിയാണ് ഇവരില്‍ പലരും കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് തന്നെ.
ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് പങ്കെടുക്കാന്‍ പോലും കഴിയാത്ത രീതിയില്‍ കലോത്സവങ്ങള്‍ മാറിയെന്ന് അര്‍ഥം. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് കുച്ചിപ്പുടിക്ക് ഒരു മത്സരാര്‍ഥിക്ക് വരുന്ന ചെലവ്. കുച്ചിപ്പുടി ആഭരണങ്ങള്‍, മെയ്ക്കപ്പ്, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വന്‍ തുക ചെലവാകുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
നിറമുള്ള ചേല ചുറ്റി അരപ്പട്ടയും ചുട്ടിയുമണിഞ്ഞ് വേദിയില്‍ എത്തുന്നവരെ കാണാന്‍ രസമുണ്ടെങ്കിലും പിന്നാമ്പുറം തേടിയാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തിന്റെ കഥയാകും ലഭിക്കുക. എങ്കിലും ഇത്രയും നഷ്ടം സഹിച്ച് മത്സരത്തിനെത്തുന്നതെന്ന് ചോദിച്ചാല്‍ മാതാപിതാക്കള്‍ക്ക് പറയാന്‍ ഒന്നേയുള്ളു. അത് മറ്റൊന്നുമല്ല തന്റെ കുട്ടിയുടെ കലാപരമായ കഴിവിനെ വളര്‍ത്തിയെടുക്കുക, തനിക്ക് ലഭിക്കാതെ പോയ ഭാഗ്യം മക്കള്‍ക്ക് ലഭിക്കാനാണ് പലരും നഷ്ടങ്ങളും കഷ്ടതകളും സഹിച്ച് മത്സരത്തിനായി മക്കളെ വേദിയിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."