HOME
DETAILS

ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ സമീപവാസിയെ തോക്കുകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു

  
backup
January 05 2017 | 21:01 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കൊല്ലം: ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പരിസരവാസിയെ ശാന്തിക്കാരന്‍ തോക്കുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും വെടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഇരവിപുരം തെക്കേവിള പുത്തന്‍നട നഗര്‍ 144 തംബുരുവില്‍ ബാബുരാജന്‍നാ(68)ണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. ബാബുരാജന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ വലിയ ശബ്ദം പുറത്തേക്ക് വരുന്നതിനാല്‍ ശബ്ദം കുറക്കുവാന്‍ മൈക്കിന്റെ ചുമതലയുള്ള ശാന്തിക്കാരനോട് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് തന്റെ ഉറക്കം കെടുത്തിയെന്നാരോപിച്ച് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ശാന്തിക്കാരന്‍ ഇയാളുടെ തലക്ക് അടിച്ചതെന്ന് പൊലിസ് പറഞ്ഞു. അടിച്ചശേഷം തോക്കെടുത്ത് വെടിവയ്ക്കാന്‍ ശ്രമം നടത്തുന്നതിനിടെ ബാബുരാജന്‍ ശാന്തിക്കാരനില്‍ നിന്നും മല്‍പ്പിടുത്തത്തിലുടെ തോക്ക് പിടിച്ചു വാങ്ങി.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി ശാന്തിക്കാരനായി തിരച്ചില്‍ ആരംഭിച്ചു. പൊലിസ് സംഘം തോക്ക് കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago