കുന്നിടിച്ച് മണ്ണെടുപ്പ് തടഞ്ഞു
എരുമപ്പെട്ടി: കരിയന്നൂര്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തുന്നത് ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂര്കുന്ന് അധികാരികളുടെ അനുമതിയില്ലാതെ ഇടിച്ചു നിരത്തുന്നുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
ബില്‍ഡിങ് പെര്‍മിറ്റ് മാത്രമെടുത്താണ് കുന്ന് നിരത്തുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി നടത്തിയിരുന്ന മണ്ണെടുപ്പിനെതിരേ ഡി.വൈ.എഫ്.ഐയുടേയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ് മെമ്മോ നല്കിയിരുന്നതുമാണ്.
എന്നാല്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച ബില്‍ഡിങ് പെര്‍മിറ്റിന്റെ അനുമതിയോടെയാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടത്തുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ കുന്നിടിച്ച് നിരത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇത്തരം വിപത്തുകള്‍ അനുവദിക്കില്ലെന്നും കുന്നിടിച്ചു നിരത്തുന്നതിനെതിരേ ശക്തമായ പ്രക്ഷോപങ്ങള്‍ നടത്തുമെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കുഞ്ഞുമോന് കരിയന്നൂര്‍, ഡി.വൈ.എഫ്.ഐ കരിയന്നൂര്‍ യൂനിറ്റ് സെക്രട്ടറി എന്‍.കെ ബഷീര്‍, പ്രസിഡന്റ് എം.ബി ശ്രീകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."