HOME
DETAILS
MAL
അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സമയം
backup
January 06 2017 | 17:01 PM
ന്യൂഡല്‍ഹി: കൈയ്യിലുള്ള അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചു. ജൂണ്‍ 30 വരെയാണ് സമയം നീട്ടിയത്. ജൂണ്‍ 30 നകം ആര്.ബി.ഐയില്‍ നോട്ടുകള്‍ നിക്ഷേപിക്കാം. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
ആര്.ബി.ഐയിയില് നോട്ട് നിക്ഷേപിക്കുന്നതിന് വിമാനത്താവളത്തില്‍ സ്റ്റാമ്പ് ചെയ്ത ഡിക്ലറേഷന്‍ ആവശ്യമാണ്. നോട്ടുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് തിട്ടപ്പെടുത്തിയാണ് രേഖ വാങ്ങേണ്ടത്. ഇതുമായി പോയാല്‍ മാത്രമാണ് നോട്ടുകള്‍ ആര്.ബി.ഐയില്‍ നിക്ഷേപിക്കാനാവുക.
ഇന്ത്യയില്‍ വീടില്ലാത്ത പൗരന്മാര്ക്ക് ജൂണ്‍ 30 തന്നെയായിരുന്നു മുന്‍പും അനുവദിച്ച കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."