HOME
DETAILS
MAL
ഇന്റര്‍നാഷണല്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം പരപ്പനങ്ങാടി സ്വദേശിക്ക്
backup
January 06 2017 | 19:01 PM
പരപ്പനങ്ങാടി: തൃശ്ശൂരില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ ഫുള്‍ കോണ്‍ടാക്ട് കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ പരപ്പനങ്ങാടി ഒന്നാം സ്ഥാനം പരപ്പനങ്ങാടി സ്വദേശിക്ക്. ചെട്ടിപ്പടി സ്വദേശി ലക്ഷ്മിലാല്‍ ആണ് 50-55 വെയിറ്റ് കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ഡ്രാഗണ്‍ അസോസിയേഷന്‍ എന്ന സംഘടനയാണ് ഈ അന്തര്‍ദേശീയ മത്സരം സംഘടിപ്പിച്ചത്.
നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ഇരുപതോളം പേരാണ് 50-55 വെയ്റ്റ് ക്യാറ്റഗറിയിലുള്ള മത്സരരംഗത്തുണ്ടായിരുന്നത്. ടി എം സനോദ് ആണ് പരിശീലകന്‍. ചെട്ടിപ്പടി കച്ചോട്ടില്‍ സുബ്രഹ്മണ്യന്റെയും ഉഷയുടെയും മകനാണ് ലക്ഷ്മി ലാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."