HOME
DETAILS

ആവേശമായി കൊട്ടും പാട്ടും

  
backup
January 06 2017 | 19:01 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

തൃക്കരിപ്പൂര്‍: പാട്ടുകളുടെ ഈണവും കൊട്ടിന്റെ മേളവും ഒപ്പം പൂരക്കളിയുടെ ചടുല താളങ്ങളും നിറഞ്ഞപ്പോള്‍ തൃക്കരിപ്പൂരില്‍ കാഴ്ചക്കാര്‍ക്ക് ആവേശപ്പൂരം. പ്രധാന വേദിക്കു മുന്നില്‍ ആസ്വാദകര്‍ ലളിത സംഗീതത്തില്‍ ലയിച്ചിരുന്നു. കവിതകളുടെ ഈണം കേള്‍വിക്കാരെ മുഷിപ്പിച്ചതേയില്ല. വാദ്യമേളങ്ങള്‍ ആസ്വാദകരെ താളം പിടിപ്പിച്ചു. ഒടുവില്‍ വടക്കിന്റെ തനതുകലയായ പൂരക്കളി. മീനപ്പൂരത്തെ ഓര്‍മപ്പെടുത്തി നാരായണശീലുകള്‍ മുഴക്കി കുട്ടികള്‍ ചുവടുവെച്ചപ്പോള്‍ വിധിനിര്‍ണയം പോലും പ്രയാസമായി. എല്ലാംകൊണ്ടും കലയുടെ വിരുന്നില്‍ മനസുനിറഞ്ഞാണ് ആസ്വാദകര്‍ മടങ്ങിയത്.


പൂരത്തിലെ 'പാട്ടുകാര്‍'


പുതിയ ഗാനങ്ങള്‍ കൊണ്ടും ആലാപന മധുരിമ കൊണ്ടും ആസ്വാദകര്‍ക്കു സംഗീത വിരുന്നായി മാറിയ ലളിതഗാനത്തില്‍ താരങ്ങളായതു നാലുപേര്‍. 'യാമിനി സ്‌നേഹയാമിനി' എന്ന ഗാനമാലപിച്ച് ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറിയിലെ ശരത് രവീന്ദ്രന്‍ ഒന്നാമതെത്തി. കലോത്സവത്തിലെ ലളിതഗാനമത്സരത്തില്‍ ശരത്തിനിതു തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഈ വിജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശരത്.
ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്.എസ്.എസിലെ ദര്‍ശനയ്ക്കാണ് ഒന്നാം സ്ഥാനം. 'ഭാവ ലതാദികള്‍ പൂക്കുന്നുവോ' എന്ന ഗാനവുമായെത്തിയ കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറിയിലെ ഒന്‍പതാംതരം വിദ്യാര്‍ഥി പി കാര്‍ത്തിക് ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി ഒന്‍പതാംതരം വിദ്യാര്‍ഥിനി സംഗീത വിജയനാണ് ഒന്നാം സ്ഥാനം.


കൈയടി നേടും 'സ്വാഗതഗാനം'


അവസാന വട്ട പരിശീലനവും കഴിഞ്ഞു. കേട്ടവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. സ്വാഗതഗാനം കൈയടി നേടും തീര്‍ച്ച. സംഗീതവും സംസ്‌കാരവും നാടിന്റെ പൈതൃകവും കോര്‍ത്തിണക്കിയുള്ള സ്വാഗതഗാനം തിങ്കളാഴ്ച ഉദ്ഘാടന വേദിയിലാണ് അരങ്ങേറുക.
കാല്‍പ്പന്തുകളിയുടെ ഈറ്റില്ലത്തില്‍ ഫുട്ബാള്‍ പെരുമയും പ്രദേശത്തിന്റെ ഗതകാല ചിന്തകളും സ്മൃതി പഥത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന വിധത്തിലാണ് ഈ നൃത്ത സംഗീതാവിഷ്‌കാരം അണിയിച്ചൊരുക്കിയിയിട്ടുള്ളത് . തൃക്കരിപ്പൂര്‍ സ്‌കൂളിന്റെ പാരമ്പര്യവും 57 വര്‍ഷത്തെ കലോത്സവ ഓര്‍മകളും ഗാനത്തിന്റെ വരികളിലുണ്ട്.
നാടക പ്രവര്‍ത്തകന്‍ കൂടിയായ കെ.വി കൃഷ്ണന്‍ മാസ്റ്ററുടേതാണു വരികള്‍. സംഗീതം രാജേഷ് രാഗാഞ്ജലി. സന്തോഷ് തൃക്കരിപ്പൂരാണ് കൊറിയോഗ്രാഫി. തൃക്കരിപ്പൂര്‍ സ്‌കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങിയ സ്‌കൂള്‍ ക്വയര്‍ ആണ് സ്വാഗതഗാനം വേദിയില്‍ എത്തിക്കുന്നത്.


ഭക്ഷണത്തെ കുറിച്ചു ചോദ്യമുണ്ട് 'സമ്മാനവും'
ഭക്ഷണം കഴിച്ചു മടങ്ങുന്നവരോടു കുട്ടികളുടെ ചോദ്യമുണ്ട്. ചോദ്യം ഭക്ഷണത്തെ കുറിച്ചു തന്നെ. ഉത്തരം കൃത്യമായാല്‍ സമ്മാനവും കിട്ടും. എം.എസ്.എഫ് തൃക്കരിപ്പൂര്‍ സ്‌കൂള്‍ യൂനിറ്റാണു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കെ.പി മുബഷിറ, ഹന്‍ഷീന നസ്രീന്‍ എന്നിവരായിരുന്നു ആദ്യദിവസത്തെ വിജയികള്‍. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍, പി.ടി.എ പ്രസിഡന്റ് യു മോഹനന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, ടി.വി കുഞ്ഞബ്ദുല്ല, അസ്ഹറുദ്ദീന്‍ മണിയനോടി, എം.ടി.പി അഫ്രീദ്, പി മുഹമ്മദ് നിബ്രാസ്, സുന്‍സുനു, നസീഫ്, സാക്കിര്‍ തങ്കയം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago