മോദിയും പിണറായിയും ഒരേ തൂവല്പക്ഷികള്: എം.എം ഹസന്
കൊല്ലം: കള്ളപ്പണത്തിന്റെ പേരു പറഞ്ഞ് തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ സഹകരണ മേഖലയുടെ നട്ടെല്ലൊടിച്ച് സാധാരണക്കാരന്റെ ജീവിത സ്വപ്നങ്ങള്‍ തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തില്‍ റേഷന്‍ സമ്പ്രദായം അട്ടിമറിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചും പെന്ഷന് പദ്ധതി അട്ടിമറിച്ചും പൊതുജീവിതം ദുസഹമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം ഒരാള്‍ വിലകൂടിയ കോട്ടും മറ്റെയാള്‍ വിലകുറഞ്ഞ കോട്ടും ഇടുന്നതു മാത്രമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിന്നക്കട ഹെഡ്പോസ്റ്റാഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിലൂടെ ജനങ്ങളെ വഴിയാധാരമാക്കിയ നരേന്ദ്രമോദി 50 ദിവസങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്ക് പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.
ജി പ്രതാപവര്‍മ്മ തമ്പാന്, കെ.സി രാജന്, എ ഷാനവാസ്ഖാന്, എം.എം നസീര്‍, ചാമക്കാല ജ്യോതികുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്, എന്‍ അഴകേശന്, ഹിദുര്‍ മുഹമ്മദ്, പുനലൂര്‍ മധു, കെ കരുണാകരന് പിള്ള, ജമീല ഇബ്രാഹിം, കെ സുരേഷ് ബാബു, എ.കെ ഹഫീസ്, സോമയാജി, കോയിവിള രാമചന്ദ്രന്, നെടുങ്ങോലം രഘു, സൂരജ് രവി, എസ് വിപിനചന്ദ്രന്‍, പി ജര്‍മ്മിയാസ് പങ്കെടുത്തു. പിക്കറ്റിംഗിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."