ഒന്‍പതു പേര്‍ക്ക് പുതുജീവന്‍ നല്കി നിഥിന് യാത്രയായി
കരുനാഗപ്പള്ളി: ഒന്‍പതു പേര്‍ക്ക് പുതുജീവന്‍ നല്കി നിഥിന് (പൊന്നു-21 ) യാത്രയായി. ഇന്നലെ മാരാരിത്തോട്ടത്തു ബൈക്ക് അപകടത്തില്‍പെട്ട മാരാരിത്തോട്ടം പുതുമംഗലത്ത് കിഴക്കതില്‍ മോഹനന്-ലളിത ദമ്പതികളുടെ മകന് നിഥിനാണ് മസ്തിഷ്ക്ക മരണം സംഭവിച്ചത്.
തുടര്‍ന്ന അവയവങ്ങള്‍ ദാനം ചെയ്തു. നിഥിനും സുഹുത്തുമൊന്നിച്ച് കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ച് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ മാരാരിത്തോട്ടം പെട്രോള്‍ പമ്പിന് മുന്നില്‍ ബുധനാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. അപകടത്തില്‍ മാരകമായി പരുക്കേറ്റ നിഥിന് വ്യാഴാഴ്ച്ച മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു നിഥിന്. ബന്ധുക്കളുടെ സമ്മതത്തോടെ നിഥിന്റെ അവയവം ദാനം ചെയ്തിരിക്കുകയാണ്. നിഥിന്റെ ജീവന് ഇനി ഒന്‍പത് പേരില്‍ തുടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."