ആറ്റിങ്ങല്‍ നാലുവരിപ്പാത: നടപടികള്‍ ആരംഭിച്ചു
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ആലംകോട് മുതല്‍ മൂന്നു മുക്കുവരെയുള്ള മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികള്‍ തുടങ്ങി. ഇന്നലെ വൈകുന്നേരം 4.30 മണിയോടെ ആറ്റിങ്ങല്‍ നഗരസഭാഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന് ആറ്റിങ്ങലിലെ നാലുവരിപ്പാത വരുന്ന അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്.
ഇതിനായി 22.75 കോടി രൂപ അനുവദിക്കുകയും പണിയുടെ നടത്തിപ്പിനായി സ്വകാര്യ കമ്പനിയെ പണി ഏല്‍പ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
അടങ്കല്‍ തുകയെക്കാള്‍ 19.75 കോടി രൂപ കുറച്ചാണ് ഈ കമ്പനി പണി ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.20 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുക. ആലംകോട് മുതല്‍ കച്ചേരി ജങ്ഷന് വരെയുള്ള സ്ഥലത്ത് റോഡ് നിര്‍മാണത്തിനാവശ്യമായ ഭുമി പരിസരത്തുള്ളവര്‍ സൗജന്യമായി നല്‍കുമെന്നാണു നഗരസഭ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
അഡ്വ.ബി.സത്യന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."