നടുക്കണ്ടി ക്ഷേത്രത്തില്‍ വിളമ്പുന്നത് ജൈവപച്ചക്കറി
മേപ്പയൂര്‍: വിളയാട്ടൂര്‍ നടുക്കണ്ടി ഭഗവതീക്ഷേത്രോത്സവം ഇത്തവണ വേറിട്ടു നില്‍ക്കുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ ലഭിച്ച ഉല്‍പന്നങ്ങളാണ് ഇത്തവ അന്നദാനത്തിന് വിളമ്പുന്നത്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ക്ഷേത്ര പരിസരത്ത് കൃഷിചെയ്ത വിഭവങ്ങള്‍ ഗ്രോബാഗുകളിലും മറ്റുമായി കൃഷിചെയ്താണ് പച്ചക്കറിയുണ്ടാക്കിയത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഭക്തര്‍ ഇവിടെ പ്ലാവിന്‍ തൈകള്‍ നടാറുണ്ട്. ഭക്തര്‍ നട്ട് നനച്ചുവളര്‍ത്തുന്ന പ്ലാവിലെ ചക്ക ദേവിക്ക് നിവേദ്യമായി നല്‍കും.
കലയും സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിനുവേണ്ടിയും ജീവകാരുണ്യ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുംവേണ്ടി പണിതീര്‍ന്നുവരുന്ന സാംസ്‌കാരിക സമുച്ചയമാണ് ഈ ക്ഷേത്രആത്തിലെ മറ്റൊരു ആകര്‍ഷണം. പരിശീലനം നേടിയ ഒരു കോല്‍ക്കളി സംഘം ഈ ക്ഷേത്രത്തിലും മറ്റും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. 12 മുതല്‍ 19 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."