ആരവം മലയിറങ്ങി ഇനി കണ്ണൂരില്‍
കാഞ്ഞിരപ്പള്ളി: നാലുദിവസം നീണ്ടു നിന്ന കലോത്സവത്തിന് തിരശീല വീണപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചങ്ങനാശ്ശേരിവിദ്യാഭാസ ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റും ഒന്നാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 345 പോയിന്റ് നേടിയാണ് ചങ്ങനാശ്ശേരി ഒന്നാമതെത്തിയത്.
297 പോയിന്റ് നേടി കോട്ടയം ഈസ്റ്റ് രണ്ടാമതും 261 പോയിന്റ് നേടി പാമ്പാടി മൂന്നാം സ്ഥാനത്തും എത്തി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 274 പോയിന്റ് നേടിയാണ് കോട്ടയം ഈസ്റ്റ് ഒന്നാമതെത്തിയത്. 258 പോയിന്റ് വീതം നേടിയ കാഞ്ഞിരപ്പള്ളിയുംചങ്ങനാശ്ശേരിയും രണ്ടാമതെത്തി. 255 പോയിന്‍ര് നേടിയ ഏറ്റുമാനൂരാണ് മൂന്നാംസ്ഥാനത്ത.്‌യു പി വിഭാഗത്തില്‍ 144 പോയിന്റ് നേടി കാഞ്ഞിരപ്പള്ളിയും 122 പോയിന്റ് നേടി കോട്ടയം ഈസ്റ്റും 111 പോയിന്റ് നേടി ഏറ്റുമാനൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
അറബിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി ഈരാറ്റുപേട്ട ഒന്നാമതും 65 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി ഓമതെത്തി. 69 പോയിന്റ് നേടിയ വൈക്കമാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാമതെത്തിയത്.യു പിയില്‍ 60 പോയിന്റു നേടി ഈരാറ്റുപേട്ട രണ്ടാമതുമെത്തി 30 പോയിന്റ് നേടിയ വൈക്കമാണ്മൂന്നാം സ്ഥാനത്ത്.ഹയര്‍സെക്കന്‍ഡറിയില്‍ സ്‌കൂള്‍ വിഭാഗത്തില്‍ 115 പോയിന്റുമായിഎംജിഎംഎന്‍ എസ് എസ് എച്ച് എസ് ളാക്കാട്ടൂര്‍ ഒന്നാം സ്ഥാനത്തും 89പോയിന്റിന്റുമായി ക്രോസ്സ് റോഡ് പാമ്പാടി ഹയര്‍സെക്കന്ററി സ്‌കൂളും 81പോയിന്റുകള്‍ വീതം നേടി വാഴപ്പള്ളി സെന്റ് തെരേസാസും കാഞ്ഞിരപ്പള്ളിസെന്റ് ഡോമിനിക് ബി എച്ച് എസ് എസും മൂന്നാമതെത്തി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 94 പോയിന്റുമായി ക്രോസ്സ് റോഡ് പാമ്പാടിഒന്നാം സ്ഥാനത്തും 87 പോയിന്റുമായി പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 66 പോയിന്റുമായി ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ഇഎം എച്ച് എസ് മൂന്നാം സ്ഥാനത്തുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."