HOME
DETAILS

മോദി രാജ്യത്തെ സമ്പദ്ഘടന തകര്‍ത്തു: ദീപക് ബാബ്രിയ

  
backup
January 06 2017 | 20:01 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%98%e0%b4%9f%e0%b4%a8

 

 


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ത്തുവെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തമാണ് കറന്‍സി പിന്‍വലിക്കലെന്നും എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബ്രിയ.
സ്വിസ്സ് ബാങ്കിലെ ബിനാമി നിക്ഷേപകരെയും യഥാര്‍ഥ കള്ളപ്പണക്കാരേയും പിടികൂടുന്നതിനു പകരം കോടിക്കണക്കിനു സാധാരണക്കാരെയും കര്‍ഷകരെയും സ്ത്രീകളെയുമാണു മോദി ദ്രോഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കലിനെതിരേ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന 'മോദിക്ക് മാപ്പില്ല' പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപക് ബാബ്രിയ.വന്‍കിട കള്ളപ്പണക്കാരെ പിടികൂടുന്നതിനു പകരം വനിതകളെയും പാവങ്ങളെയുമാണു മോദി ലക്ഷ്യം വച്ചത്. അംബാനിമാരുടെയും അദാനിമാരുടെയും പന്തങ്ങള്‍ ബാങ്കുകളില്‍ കുന്നുകൂടിക്കിടക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് മോദി ചെയ്യുന്നതെന്ന് ദീപക് ബാബ്രിയ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികളാണ് അംബാനിയും അദാനിയും മോദിക്കായി ഒഴുക്കിയത്. കഴിഞ്ഞ ദിവസം മോദി ലക്‌നൗവില്‍ നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 500 രൂപ വീതം നല്‍കി.
പതിനെണ്ണായിരത്തോളം ബസുകളും മുപ്പതിനായിരം ബൊലേറോകളും അടക്കം നൂറു കോടി രൂപയാണ് ബി ജെ പി ചെലവഴിച്ചത്. ഈ പണത്തിന്റെ ഉറവിടം ബി ജെ പി വെളിപ്പെടുത്തണം. കള്ളപ്പണത്തിനെതിരായ നടപടി സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെയും സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നുമാണ് മോദി തുടങ്ങേണ്ടത്.കറന്‍സി പിന്‍വലിക്കല്‍ നടപടിയിലൂടെ എത്ര കള്ളപ്പണം വെളിപ്പെട്ടു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇത് മൂലം ഉണ്ടായ നഷ്ടം എത്രയെന്നു വെളിപ്പെടുത്തണമെന്നും ദീപക് ബാബ്രിയ വ്യക്തമാക്കി. ഹൈക്കോടതി ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബോട്ടു ജെട്ടിക്ക് സമീപം പൊലിസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ഡി സി സി പ്രസിഡണ്ട് ടി.ജെ.വിനോദ് അധ്യക്ഷനായി. മുഹമ്മദ് ഷിയാസ് സ്വാഗതം പറഞ്ഞു.
എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ , കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍, കെ.ബാബു, ജോസഫ് വാഴക്കന്‍, വി.ജെ പൗലോസ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആശാ സനില്‍, എന്‍. വേണുഗോപാല്‍, ലൂഡി ലൂയിസ്, പി.ജെ ജോയ്, ഐ.കെ രാജു, എം.പ്രേമചന്ദ്രന്‍, കെ.പി ധനപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago