തമ്മനം പുല്ലേപ്പടി റോഡ് വികസനം; സ്ഥല വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനം
കാക്കനാട്: തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥല വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനം. 2016ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരം വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള പ്രെപ്പോസല്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പര്‍ച്ചേഴ്‌സിങ് കമ്മിറ്റിക്ക് നല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് തുക അനുവദിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന 65 ഭുവുടമകള്‍ക്ക് നേരത്തെ 80 ശതമാനം സ്ഥല വില നല്‍കിയിരുന്നു. കൊച്ചി നഗരസഭക്ക് വേണ്ടിയാണ് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. തുക പൂര്‍ണമായും ഭൂവുടമകള്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് 2016ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരം സ്ഥല വില പുതുക്കി നിശ്ചയിക്കുന്നത്. എളംങ്കുളം വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന 44.15 ഹെക്ടര്‍ ഭൂമിയുടെ സ്ഥലവിലയാണ് സംസ്ഥാന പര്‍ച്ചേസ് കമ്മിറ്റി മുമ്പ് അംഗീകരിച്ചത്. സെന്റിന് 36 ലക്ഷം മുതല്‍ 56 ലക്ഷം വരെ പല കാറ്റഗറി തിരിച്ചായിരുന്നു വില ആദ്യം നിശ്ചയിച്ചത്. ഇതനുസരിച്ച് 80 ശതമാനം സ്ഥല വിലയും നേരത്തെ നല്‍കിയിരുന്നു. കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയാണു അന്തിമ വില നിര്‍ണയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുതുക്കിയ വില പ്രകാരം ഭൂവുടമകള്‍ക്ക് കൂടുതല്‍ തുക ലഭിക്കും.
പാതയിലെ ആദ്യഘട്ട വികസനം നടക്കുന്ന കാരണക്കോടം തോട് മുതല്‍ കതൃക്കടവ് ജങ്ഷന്‍ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാണ് 80 ശതമാനം തുക ഭൂവുടമകല്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപ വിനിയോഗിച്ചാണ് ഈ ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കതൃക്കടവ് മുതല്‍ പുല്ലേപ്പടി പാലം വരെയുള്ള ഭാഗം കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി പി.ഡബ്ല്യു.ഡിയാണു ചെയ്തു തീര്‍ക്കേണ്ടത്. ഭൂവുടമകള്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥല വില പുതുക്കി നിശ്ചയിക്കാനുള്ള പ്രെപ്പോസല്‍ പര്‍ച്ചേഴ്‌സിങ് കമ്മിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചത്.
ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണു നഗരത്തിലേക്കു കടക്കുന്നതിനും തിരികെ പോകുന്നതിനും ഈ പാതയെ ആശ്രയിക്കുന്നത്. വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്ക വീതി റോഡുകള്‍ക്കില്ലാത്തത് ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാക്കുന്നു. പുല്ലേപ്പടി പാലം ഇറങ്ങുന്നിടത്തു കിഴക്കോട്ട് റോഡിന് വീതിയുണ്ടെങ്കിലും പിന്നീടങ്ങോട്ട് കതൃക്കടവ് ജങ്ഷന്‍ വരെ വളരെ ഇടുങ്ങിയ പാതയാണ്. പാലത്തിനു സമീപം താമസിക്കുന്നവര്‍ നിലവില്‍ ഒരുമീറ്ററോളം സ്ഥലം വിട്ടുകൊടുത്തതു കൊണ്ടാണു പുല്ലേപ്പടിയില്‍ പാലത്തില്‍നിന്നു കതൃക്കടവിലേക്കു പാത തുടങ്ങുന്ന ഭാഗത്ത് ആവശ്യത്തിനു വീതി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."