പെരുംമ്പളം-പാണാവള്ളി-പൂത്തോട്ട ഫെറിയില്‍ യാത്രാക്ലേശം രൂക്ഷം
പൂച്ചാക്കല്‍: പെരുംമ്പളം - പാണാവള്ളി - പൂത്തോട്ട ഫെറിയിലെ യാത്രാക്ലേശം നിത്യസംഭവമായി മാറി. പൂത്തോട്ടയിലേയ്ക്കുള്ള പ്രധാന സര്‍വ്വീസ് ഇന്നലെയും മുടങ്ങി.
തേവരയില്‍ അറ്റകുറ്റപണിക്കായി ബോട്ട് കൊണ്ടുപോയതിനാലാണ് സര്‍വീസ് മുടങ്ങിയത് .എന്നാല്‍ ഇന്നലെ വൈകിട്ട് ബോട്ട് എത്തുവാന്‍ വൈകുന്നത് ഇന്നും സര്‍വ്വീസ് മുടങ്ങുവാന്‍ കാരണമാകും. സര്‍വ്വീസുകള്‍ മുടക്കം വരുമ്പോള്‍ പരിഹരിക്കാനെത്തിയ സ്‌പെയര്‍ ബോട്ടാകട്ടെ യന്ത്രതകരാറ് മൂലം മാസങ്ങളായി പാണാവള്ളി ജെട്ടിയില്‍ കാഴ്ച്ച വസ്തുവായി കെട്ടിയിട്ടിരിക്കുകയാണ്.
സ്‌പെയര്‍ ബോട്ടിന് പ്രവര്‍ത്തിക്കണമെങ്കില്‍ യന്ത്ര സാമഗ്രികള്‍ എത്തേണ്ടതുണ്ട് എന്നതാണ് നിലവിലെ അവസ്ഥ. പമ്പിന്റെ ഭാഗത്താണ് സ്‌പെയര്‍ ബോട്ടിന് തകരാറ്'. പഴയ ബോട്ടിന്റെ പാര്‍ട്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ മോള്‍ഡ് ചെയ്‌തെടുക്കാന്‍ യന്ത്ര ഭാഗം പൂനയ്ക്കയച്ചിരിക്കുകയാണ്.ഇത് എപ്പോള്‍ എത്തുമെന്ന് ആര്‍ക്കും ഉറപ്പില്ല.ദിനേ ബോട്ട് മുടങ്ങുന്നതിനെ തുടന്ന് ദ്വീപ് നിവാസികള്‍ മിക്കപ്പോഴും വളളങ്ങളെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."