HOME
DETAILS

നല്ലളം ഡീസല്‍ പ്ലാന്റിലെ അഴിമതി വിവരം ചോദിച്ചയാളോട് പൗരത്വം തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍

  
backup
January 07 2017 | 02:01 AM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b3%e0%b4%82-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86



കോഴിക്കോട്: അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചതിനു വിവരാവകാശ പ്രവര്‍ത്തകന്റെ പൗരത്വം തെളിയിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരോട് വിവരാവകാശ കമ്മിഷന്‍ വിശദീകരണം തേടി. കോഴിക്കോട് നല്ലളം ഡീസല്‍ പവര്‍ പ്രോജക്റ്റിന്റെ മാനേജര്‍ ജോര്‍ജ്് വി ജെയിംസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഒ.ദീപ എന്നിവരോടാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
 സ്ഥാപനത്തിലേക്ക്  സ്‌പെയര്‍ പാര്‍ടുകള്‍ വാങ്ങിയ ഇടപാടില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി ഡീസല്‍ പ്ലാന്റില്‍ അപേക്ഷ നല്‍കിയ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി ഷാജിയുടെ പരാതിയിലാണ് നടപടി. ഷാജി സമര്‍പ്പിച്ച പരാതി അപ്പീല്‍ അപേക്ഷയായി പരിഗണിച്ചാണ് കമ്മിഷന്‍ ഇരുവര്‍ക്കും നോട്ടിസ് അയച്ചത്.
പരാതിയില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 17 നു മുന്‍പ് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനു പുറമെ, ഓഫിസ് രേഖകള്‍ സൂക്ഷിച്ചു വെക്കുന്നത് സംബന്ധിച്ച വിവരാവകാശ നിയമത്തിലെ 4-ാം വകുപ്പുമായി ബന്ധപ്പെട്ട് കമ്മിഷനും സര്‍ക്കാരും കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പാക്കിയിട്ടുണ്ടോ എന്ന വിവരവും വിശദീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേടുവരുന്ന സ്‌പെയര്‍പാര്‍ടുകള്‍ക്ക് കരാര്‍ പ്രകാരമുള്ള വാറന്റി ക്ലെയിം ചെയ്യാതെ പുതിയവ വാങ്ങി, സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടം വരുത്തുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കെ.വി ഷാജി ഇതുസംബന്ധിച്ച രേഖകളും വിവരങ്ങളും ആവശ്യപ്പെട്ട് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനു പുറമേ  അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിഷേധിച്ചു. അപേക്ഷകനെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷക്കുള്ള കാരണമോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടാന്‍ പാടില്ലെന്ന വിവരാവകാശ നിയമത്തിലെ 6(2)-ാം വകുപ്പിന്റെ ലംഘനമാണെന്നു കാട്ടിയാണ് കെ.വി ഷാജി വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
 സ്ഥാപനം ആരംഭിച്ചതു മുതലുള്ള സ്‌പെയര്‍പാര്‍ട്‌സ് ഇടപാടുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.വി ഷാജി വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിനു പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  21 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  36 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  41 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago