ശബരിമല: നടവരവില്‍ 50 ലക്ഷം വര്‍ധനവ്
തിരുവനന്തപുരം: ശബരിമലയിലെ നടവരവില്‍ 50 ലക്ഷം രൂപയുടെ വര്‍ധനവ്. ഇതുവരെ 18,32,70,677 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 17,82,80,879 ആയിരുന്നു. കാണിക്കയായി 6,66,99,445 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷമാകട്ടെ 6,65,96,400 രൂപയായിരുന്നു. കൂടാതെ ഒന്നരക്കോടിയുടെ നാണയത്തുട്ടുകളും ലഭിച്ചിട്ടുണ്ട്. കാണിക്കയായി അസാധുനോട്ടുകളൊന്നും ലഭിച്ചില്ല. പ്രസാദത്തിനായി ലഭിച്ച അസാധുനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ച് മാറ്റിയെടുക്കാന്‍ അനുമതിക്ക് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുന്നതിനു മുന്നോടിയായി സംഘടിപ്പിക്കുന്ന പമ്പാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട് മൂന്നിന് പമ്പയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിച്ച് അവിടെ വച്ച് ദേശീയ തീര്‍ഥാടനകേന്ദ്ര പ്രഖ്യാപനം നടത്താനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."