പുഴ മരിക്കുന്നു
താമരശ്ശേരി: നാടിന്റെ പ്രധാന കുടിവെള്ള സ്രോതസായ പൂനൂര്‍പുഴയിലും ചെറുപുഴയിലും നീരൊഴുക്ക് നിലച്ചു. ഇതോടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലുമാണ്.
വെള്ളം വറ്റിയത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ടണ്ട്.
നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്ന പുഴയുടെ പല ഭാഗങ്ങളിലും മണലെടുപ്പ് കാരണം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇതോടെ പുഴക്കു സമീപത്തെ വീട്ടുകിണറുകളില്‍പോലും കുടിവെള്ളം ലഭിക്കാതായി. പുഴയില്‍ ചെറുതും വലുതുമായ ഒട്ടേറെ ശുദ്ധജല പമ്പിങ് കേന്ദ്രങ്ങളും ഇരുനൂറോളം പ്രാദേശിക കുടിവെള്ള പദ്ധതികളുമുണ്ടെങ്കിലും ഇവയില്‍ നല്ലൊരുഭാഗവും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
പുഴയോരത്തെ വന്‍ തോതിലുള്ള കയ്യേറ്റങ്ങളും കരയിടിച്ചിലുമാണ് പുഴയുടെ നീരൊഴുക്ക് നിലയ്ക്കുന്നതിന് മറ്റൊരു കാരണം. പുഴയോരത്ത് വലിയ കിണറുകള്‍ നിര്‍മിച്ച് വന്‍തോതില്‍ കുടിവെള്ളം വില്‍പ്പന നടത്തുന്ന സംഘങ്ങളും പുഴകളുടെ നാശത്തിന് കാരണമാകുന്നുണ്ടണ്ട്.
പുഴയിലേക്ക് വലിയ അളവില്‍ മാലിന്യങ്ങള്‍ തള്ളുന്നതും പുഴ മാലിനമാകാന്‍ ഇടയാകുന്നുണ്ട്. അശാസ്ത്രീയമായ മണലൂറ്റല്‍ കാരണം പുഴയുടെ പലഭാഗങ്ങളിലും ചെളിക്കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു.
സംരക്ഷണത്തിനായി ജനകീയ പുഴ സംരക്ഷണ സമിതികളുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമല്ല. അനധികൃത മണലൂറ്റലിനെതിരേ അധികൃതര്‍ ശക്തമായ നിലപാടു സ്വീകരിക്കാത്തതും പ്രശനം സൃഷ്ടിക്കുന്നുണ്ട്.
പൂനൂര്‍പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിക്കാനുള്ള പദ്ധതികളും ലക്ഷ്യം കാണാതായതോടെ പുഴകള്‍ നാശത്തിന്റെ വക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."