കലാകിരീടം മാന്നാര്‍ നായര്‍ സമാജം എച്ച്.എസിന്
അമ്പലപ്പുഴ: കലയുടെ കളിത്തട്ടില്‍ നടന്ന കലാപൂരത്തില്‍ മാന്നാര്‍ എന്‍.എസ്.എസ് ബോയ്‌സ് എച്ച്.എസ്.എസ് കലാകിരീടത്തില്‍ മുത്തമിട്ടു. 199 പോയിന്റ് നേടിയാണ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.93 പോയിന്റെ നേടി എസ്.എന്‍ എച്ച്.എസ്.എസ് ശ്രീകണ്‌ഠേശ്വരം രണ്ടാം സ്ഥാ നം നേടി.73 പോയിേെന്റാടെ എടത്വ സെന്റെ അലോഷ്യസ് എച്ച്.എസ് .എസ് മൂന്നാം സ്ഥാനത്തുമെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 325 പോയിന്റുമായി തുറവൂര്‍ ഉപജില്ല മുന്നിലെത്തി. 322 പോയിന്റുമായി ചെങ്ങന്നൂരും 317 പോയിന്റുമായി കായംകുളവും മുന്നിട്ടു നിന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 292 പോയിന്റെുമായി ചേര്‍ത്തല ഒന്നാം സ്ഥാനവും 288 പോയിന്റുമായി മാവേലിക്കരയും കായംകുളവും രണ്ടാം സ്ഥാനവും 280 പോയിന്റെ നേടി ആലപ്പുഴ മൂന്നാം സ്ഥാനത്തുമെത്തി. 84 പോയിന്റെ നേടി വി.വി.എച്ച്.എസ്.എസ് താമരക്കുളം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാകിരീടം നേടി. 78 പോയിന്റെ നേടി ചെട്ടികുളങ്ങര ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും ഒരു പോയിന്റെ വ്യത്യാസത്തില്‍ എന്‍.എസ് ബോയ്‌സ് എച്ച്.എസ്.എസ് മാന്നാര്‍ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ 51 പോയിേെന്റാടെ മണ്ണാറശാല യു.പി സ്‌കൂള്‍ ഒന്നാമതെ ത്തി.
39 പോയിേെന്റാടെ പാണവള്ളി എസ്.എന്‍.ഡി.എസ്.വി യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും 35 പോയിേെന്റാടെ ആലപ്പുഴ സെന്റെ ജോസഫ് ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 130 പോയിന്റെ നേടി ആലപ്പുഴ ഉപജില്ലയാണ് യു.പി വിഭാഗത്തില്‍ മുന്നിലെത്തിയത്. 126 പോയിന്റോടെ ഹരിപ്പാടും 121 പോയിന്റോടെ മാവേലിക്കരയും പിന്നാലെയെത്തി. സമാപന സമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: പ്രതിഭാ ഹരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാല്‍ എം.പി സമ്മാനദാനം നിര്‍വഹിച്ചു
വഞ്ചിപ്പാട്ടിന്റെ വിധി നിര്‍ണയത്തില്‍ അപാകത
അമ്പലപ്പുഴ: വേദി രണ്ടില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തിനെതിരെ പരാതി. മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍തിയായ അഭിഷേക് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആറന്‍മുള പള്ളിയോട സേവാ സംഘം ഓണക്കാലത്ത് നടത്തിയ മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡ റി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിന്റെ വിധികര്‍ത്താവായ വിനീത് എന്ന വിധികര്‍ത്താവിനെ പരാജയപ്പെടുത്തി അഭിഷേക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന വിധി കര്‍ത്താവിനെ മാറ്റി പകരം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിനീതിനെ നിയമിക്കുകയായിരുന്നു.
മുണ്ടന്‍കാവ് പള്ളിയോടത്തിനു വേണ്ടിയായിരുന്നു അഭിഷേക് മത്സരിച്ചത്. എന്നാല്‍ മാലാക്കര പള്ളിയോടത്തിനു വേണ്ടി മത്സരിച്ച വിനീത് പ്രഥമിക ഘട്ടത്തില്‍ തന്നെ പുറത്താകുകയാ യിരുന്നു.വഞ്ചിപ്പാട്ടിന്റെ കൃത്യമായ ശൈലി പോലുമില്ലാത്തവര്‍ക്ക് ഒന്നാം സ്ഥാനം നല്‍കുകയാണ് ഈ വിധികര്‍ത്താവ് ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു.
മാപ്പിളപ്പാട്ടില്‍ സഹോദരീപുത്രിമാര്‍
അമ്പലപ്പുഴ: എച്ച്.എസ് വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിലും ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി സഹോദരീപുത്രമാര്‍ കാണികളുടെ കൈയടിവാങ്ങി.ആലപ്പുഴ സെന്റ് വി.എച്ച്.എസ്.എസ് സ്‌കൂളിലെ അസ്മീ അന്‍വര്‍ ഹുസൈനും സെല്‍ദു സിറാജ് അമാനും ജേതാക്കളായി ഒപ്പനയിലും ഉറുദു പദ്യംചെല്ലലിലും അറബി സംഘഗാനത്തിലും ഇത്തവണ അസ്മി തന്റെ കഴിവ് തെളിയിച്ചു.
സെല്‍ദു മാപ്പിളപ്പാന് തുടര്‍ച്ചയായി നാലാം തവണയാണ് ഒന്നാം സ്ഥാനം കരസ്ഥമാ ക്കിയത്. മാപ്പിളപ്പാട്ട് കൂടാതെ ഉറുദു പദ്യം ചെല്ലലിലും തന്റെ മികവ് തെളിയിച്ചു. അന്‍സാര്‍ ഹെസീന ദമ്പതികളുടെ മകളാണ് അസ്മി. ഹെസീനയുടെ സഹോദരി ഉമറിന്റെയും സിറാജ് അമാന്റെയും മകളാണ്.
സംസ്‌കൃത വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ല ജേതാക്കള്‍
അമ്പലപ്പുഴ: ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 78 പോയിന്റോടെ തുറവൂര്‍ ഉപജില്ല മുന്നിലെത്തി. 74 പോയിന്റോടെ മാവേലിക്കര ഉപജില്ല രണ്ടാം സ്ഥാനത്തും 57 പോയിന്റോടെ കായംകുളം ഉപജില്ല മൂന്നാം സ്ഥാനത്തു മെത്തി. ഈ വിഭാഗത്തില്‍ തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസ് 47 പോയിന്റെ നേടി മുന്നിലെത്തി. 41 പോയിന്റുമായി ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസും ഒരു പോയിന്റെ വ്യത്യാസത്തില്‍ പാണ്ടനാട് എസ്.വി.എച്ച്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
യു.പി സംസ്‌കൃത വിഭാഗത്തില്‍ 76 പോയിന്റോടെ ഹരിപ്പാട് ഉപജില്ല ഒന്നാം സ്ഥാനത്തും 64 പോയിേെന്റാടെ ആലപ്പുഴ ഉപജില്ല രണ്ടാം സ്ഥാനത്തും 63 പോയിന്റോടെ മാവേലിക്കര ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.
യു.പി സംസ്‌കൃത വിഭാഗത്തില്‍ മൂന്ന് പോയിന്റെുമായി മണ്ണാറശാല യു.പി സ്‌കൂള്‍ ഇത്തവണയുടെ ഒന്നാമതെത്തി. 39 പോയിന്റുമായി ചമ്പക്കുളം സെന്റ് തോമസ് യു.പി.എസ് രണ്ടാം സ്ഥാനത്തും 34 പോയിന്റുമായി കോയിപ്പള്ളി കാരാഴ്മ വി.എസ്.എസ്.എച്ച്.എസ് മൂന്ന് സ്ഥാനത്തുമെത്തി.
അറബി കലോത്സവത്തില്‍ ആലപ്പുഴ
അമ്പലപ്പുഴ:ഹൈസ്‌കൂള്‍ വിഭാഗം അറബി മത്സരത്തില്‍ 86 പോയിന്റെു മായി ആലപ്പുഴ മുന്നിലെത്തി.ഒരു പോയിന്റെ വ്യത്യാസത്തില്‍ കായംകു ളവും 80 പോയിന്റോടെ ചേര്‍ത്തലയും തെട്ടുപിന്നിലെത്തി.
ഈ വിഭാഗ ത്തില്‍ 65 പോയിന്റെുമായി ഗവ:എച്ച് എസ് മണ്ണഞ്ചേരി ഒന്നാം സ്ഥാന ത്തും 51 പോയിേെന്റാടെ ചെറിയനാട് എസ്.വി.എച്ച്.എസ് രണ്ടാം സ്ഥാനത്തും 44 പോയിേെന്റാടെ കാക്കാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.
യു.പി അറബിക് വിഭാഗത്തില്‍ 63 പോയിന്റോടെ തുറവൂര്‍ ഉപജില്ല ഒന്നാം സ്ഥാനതെത്തി.ആഥിഥേയ ഉപജില്ലയായ അമ്പലപ്പുഴയ്ക്കും കായം കുളത്തിനും 61 പോയിന്റെ വീതം ലഭിച്ചു.55 പോയിേെന്റാടെ കായംകുളം ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.
40 പോയിന്റോടെ നീര്‍ക്കുന്നം എസ്.ബി.ഡി.വി ഗവണ്‍മന്റ് യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 36 പോയിന്റുമായി നൂറനാട് സി.ബി.എം.എച്ച്.എസ് രണ്ടാം സ്ഥാനത്തും 35 പോയിന്റോടെ പുന്നപ്ര യു.പി.എസ് മൂന്നാം സ്ഥാനത്തുമെത്തി.
അമ്പലപ്പുഴയുടെ നാടന്‍പാട്ടുകാരന്‍ സംഘാടകനായി
അമ്പലപ്പുഴ: നാടന്‍ പാട്ടിനെ അടുത്തറിഞ്ഞ കലാകാരനാണ് പുന്നപ്ര ജ്യോതികുമാര്‍. നാടന്‍ പാട്ട് മത്സരവേദികളിലെയും പഠന ക്ലാസുകളിലും സ്ഥിര സാനിധ്യമാണ് ഇദ്ദേഹം. നാടന്‍ പാട്ടിന് അതിന്റെ കെട്ടിലും മട്ടിലും ജനകീ യമാക്കാന്‍ ശ്രമിക്കുന്ന ഈ കലാകാരന്‍ നമ്മുടെ നാടന്‍ പാട്ടുകളെ പാശ്ചാത്യര്‍ അവരുടെ സംഗീതത്തിലേക്ക് മാറ്റുന്നതിനെപ്പറ്റി ബൃഹത്തായ പഠനം നടത്തിവരികയാണ്.
നാടന്‍ പാട്ടുകളുടെ വാമൊഴി കൈമാറ്റ ചരിത്ര വും വിശാലമായ രീതിയില്‍ പഠനം നടത്തി വരികയാണ്. കുട്ടനാടിന്റെ തനത് നാടന്‍ പാട്ടുകളെ പുതിയ തലമുറയ്ക്ക് കൈമാറുവാനും അദ്ദേഹം ശ്രമിച്ചു വരുന്നു. നാടന്‍ പാട്ട് മത്സരവേദികളില്‍ വിധികര്‍ത്താവിന്റെ വേഷത്തില്‍ നിരവധി തവണ എത്തിയിട്ടുള്ള ഇദ്ദേഹം ആദ്യമായാണ് സംഘാടകന്റെ വേഷത്തില്‍ കലോത്സവ വേദിയിലേത്തുന്നത്. മണ്ണഞ്ചേരി യു.പി.എസിലെ അധ്യാപനാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."