അന്തരീക്ഷ താപം: കുട്ടികളുടെ പ്രൊജക്ട് ശ്രദ്ധേയമായി
തൃക്കരിപ്പൂര്‍: മരങ്ങള്‍ എങ്ങിനെ അന്തരീക്ഷ താപം കുറക്കുമെന്നു കണ്ടെത്താന്‍ കൈക്കോട്ടുക്കടവ് പൂക്കോയതങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നടത്തിയ പഠനം ശ്രദ്ധേയമായി. സ്‌കൂള്‍ പരിസരത്തുള്ള ഇരുപതോളം മരങ്ങളുടെ ചുവടിലും തണലിനു പുറത്തുമുള്ള മണ്ണിന്റെ താപനിലയും അന്തരീക്ഷ താപനിലയും തണലിന്റെ പരപ്പും പകലും രാത്രിയിലുമായി െ്രെഡ ആന്‍ഡ് വൈറ്റ് ബള്‍ബ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുകയും സൈക്കോ മെട്രിക് ചാര്‍ട്ട് ഉപയോഗിച്ച് ആപേക്ഷിക ഈര്‍പ്പം, ഹീറ്റ് ഇന്‍ഡക്‌സ് എന്നിവ കണ്ടെത്തുകയും ചെയ്തു.
മരങ്ങളുടെ സാന്നിധ്യം അന്തരീക്ഷ ഊഷ്മാവിനെ മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെയും മണ്ണിന്റെ ഊഷ്മാവിനെ നാലുവരെയും കുറക്കുന്നതായാണു കണ്ടെത്തല്‍. തെങ്ങ്, ആര്യവേപ്പ്, പന ഇനങ്ങള്‍ എന്നിവയെക്കാളും താപം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നത് നാടന്‍ പ്ലാവ്, മാവ്, മഹാഗണി, കശുമാവ് എന്നിവയാണെന്നാണു കണ്ടെത്തിയത്.
പ്‌ളസ് വണ്‍ വിദ്യാര്‍ഥികളായ യു സാബിര്‍, കെ അമീന, ആഷിഫ അഷ്‌റഫ്, യു രഹന, ഷംസീറ, നസ്‌റീന, ഗനശ്യാം എന്നിവരാണു പഠനത്തില്‍ പങ്കെടുത്തത്. വി.എച്ച്.എസിയിലെ രസതന്ത്ര അധ്യാപകനായ ടി.കെ അബൂസാലി ഉപദേശങ്ങള്‍ നല്‍കി. സ്റ്റാഫ് അംഗങ്ങളായ പി ഷീന, എം റൈഹാനത്ത് എന്നിവരും കുട്ടികളെ സഹായിച്ചു. പിലിക്കോട് റീജ്യണല്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് സെന്റര്‍മെറ്റീരിയോളജി വകുപ്പിന്റെ നിര്‍ദേശങ്ങളും പ്രൊജക്ടിനു കുട്ടികളെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."