HOME
DETAILS
MAL
യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പി സര്‍ക്കാരിനുള്ള മൂന്നാം ത്വലാഖ്: യെച്ചൂരി
backup
January 08 2017 | 00:01 AM
തിരുവനന്തപുരം: വര്‍ഗീയത ഉപയോഗിച്ച് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിനുള്ള ജനങ്ങളുടെ മൂന്നാം ത്വലാഖാണ് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം കേന്ദ്രകമ്മിറ്റിക്ക് അനുബന്ധമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
അതേസമയം ക്ഷണിച്ചിരുന്നില്ലെങ്കിലും വി.എസ് വേദിയിലെത്തിയത് നേതാക്കളെ അമ്പരപ്പെടുത്തി. സീതാറാം യെച്ചൂരി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വി.എസ് എത്തിയത്. പ്രകാശ് കാരാട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും വി.എസ് വേദി വിടുകയും ചെയ്തു.
എസ്. രാമചന്ദ്രന് പിള്ള, എം.എ ബേബി, ബിമന്‍ ബസു, സുഭാഷിണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."