എടവണ്ണപ്പാറയിലെ ഓട്ടോറിക്ഷകള്‍ക്ക് ഹോളോഗ്രാം സ്റ്റിക്കര്‍ പതിച്ചു
എടവണ്ണപ്പാറ: ടൗണിലെ ഓട്ടോകള്‍ക്ക് ഹോളോഗ്രാമും ബാര്‍കോഡും ഉള്‍പ്പെട്ട പുതിയ സ്റ്റിക്കറും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡികാര്‍ഡും വിതരണം ചെയ്തു. വാഴക്കാട് പൊലിസ് സ്‌റ്റേഷനില്‍ നടന്ന പരിപാടി എസ്.ഐ ബി സന്തോഷ് ഉദ്ഘാടം ചെയ്തു.
220 ഓട്ടോറിക്ഷകള്‍ക്കാണ് പുതിയ സ്റ്റിക്കറും ഐഡികാര്‍ഡും വിതരണം ചെയ്തത് ബാക്കിയുള്ളവര്‍ക്ക് 13ന് വിതരണം ചെയ്യും. നിലവിലെ പെര്‍മിറ്റിന്റെ കളര്‍ മാറ്റി നീലയും വെള്ളയും ആക്കി പുതുക്കിയ പെര്‍മിറ്റും നമ്പറും നല്‍കി. ഇനിയും രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഒന്‍പതിനകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 20ന് ശേഷം ഹോളോഗ്രാം ബാര്‍കോഡ് ഉള്‍പ്പെട്ട സ്റ്റിക്കറും ഐഡികാര്‍ഡും ഇല്ലാത്ത ഓട്ടോ സര്‍വിസുകള്‍ അനുവദിക്കുതല്ലെന്നും വാഴക്കാട് പൊലിസ് അറിയിച്ചു. ഓട്ടോസ്റ്റാന്‍ഡ് കൂട്ടായ്മ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്‍റഷീദ് വട്ടപ്പാറ, അബ്ദുള്ളപരപ്പത്ത്, സുലൈമാന്‍ ചെറുവായൂര്‍, മണിഎടവണ്ണപ്പാറ, ഹബീബ്ചിങ്ങംകുളം, ബഷീര്‍ചെറുവട്ടൂര്‍, വിജയന്‍എടവണ്ണപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."