HOME
DETAILS
MAL
റിമാന്‍ഡ് പ്രതി ജയില്‍ചാടി
backup
January 08 2017 | 01:01 AM
വടകര:വടകര സബ് ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതി ജയില്‍ ചാടി. ഹെറോയിന്‍ കടത്തു കേസിലെ പ്രതിയായ കണ്ണൂര്‍ പള്ളിമൂല സി.പി ഹൗസില്‍ മനാഫ്(29) ആണ് ജയില്‍ ചാടിയത്. കമ്പിവേലിക്കും ഓടിനും ഇടയിലുള്ള ഭാഗത്ത് കൂടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം.
ബാത്ത് റൂമിലേക്കു പോയി തിരിച്ചു വരാത്തത് കണ്ട് നടത്തിയ പരിശോധനയിലാണ് രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ചാടിപ്പോയ ഭാഗത്തുള്ള കനം കുറഞ്ഞ ഗ്രില്ല് വളച്ചതായും കണ്ടെത്തി. ബാത്ത് റൂമിലേക്ക് എല്ലാ തടവുപുള്ളികളും പോയി വന്ന ശേഷമാണ് മനാഫിനെ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."