യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുടിന്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്; പ്രതിഫലിച്ചില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ട്രംപിന് അനുകൂലമായി ജനവിധിയുണ്ടാക്കാന്‍ അട്ടിമറിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയെന്ന് യു.എസ് ഇന്റലിജന്‍സ്. എന്നാല്‍ ഇത് യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ട്രംപ് അനുകൂല സൈബര്‍ പ്രചാരണത്തിന് പുടിന്‍ ഉത്തരവിട്ടതിന്റെ രേഖകള്‍ യു.എസ് ഇന്റലിജന്‍സ് പുറത്തുവിട്ടത്. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സാണ് യു.എസില്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നും യു.എസിനെതിരായ വിവരങ്ങളും രേഖകളും അവര്‍ വിക്കിലീക്‌സിനു ചോര്‍ത്തിക്കൊടുത്തുവെന്നും 25 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ രഹസ്യം ഹാക്കിങ്ങിലൂടെ റഷ്യ ചോര്‍ത്തി ട്രംപിന് കൈമാറുകയായിരുന്നു. നിരവധി ഡെമോക്രാറ്റിക് നേതാക്കളുടെ ഇമെയിലും ചോര്‍ത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹിലരിയുടെ ഇമെയില്‍ വിവാദവും ട്രംപിന് നേട്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."