തട്ടേക്കാട് വനത്തില്‍ വേട്ടക്കാരന് വെടിയേറ്റു മരിച്ച സംഭവം: രണ്ട് പേര് പിടിയില്‍
കോതമംഗലം: തട്ടേക്കാട് വനത്തില്‍ ആനവേട്ടക്കാന് വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. അജീഷ്, ഷൈറ്റ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. വനത്തില്‍ നായാട്ടിനു പോയ സംഘത്തിലെ ടോണി മാത്യു ആണ് മരിച്ചത്. ആനയില്‍ നിന്ന് രക്ഷ നേടാനായി വെടിവെച്ചപ്പോള്‍ അത് അബദ്ധത്തില്‍ ടോണിക്ക് കൊള്ളുകയായിരുന്നുവെന്ന് പിടിയിലായവര്‍ മൊഴി നല്കി. പൊലിസ് നരഹത്യയ്ക്ക് കേസെടുത്തു.
ടോണി മരിച്ചത് ആനയുടെ ചവിട്ടേറ്റെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലാണ് ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ മറ്റു പരുക്കുകളും കണ്ടെത്തിയില്ല. ഇതോടെയാണ് മരണത്തില്‍ അഭ്യൂഹമുണ്ടായത്.
കാട്ടാനയുടെ മുന്നില്‍ തങ്ങള്‍ അകപ്പെട്ടെന്നും ആനയുടെ ചവിട്ടേറ്റ് ടോണി കൊല്ലപ്പെട്ടെന്നും പിടിയിലായവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. സുഹൃത്തുക്കളാണ് ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."