കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ അനുവദിക്കില്ല: ടി.വി ഇബ്രാഹിം എം എല്‍ എ
ജിദ്ദ: മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കൊണ്ടോട്ടി മണ്ഡലം എം എല്‍ എ. ടി വി ഇബ്രാഹിം പറഞ്ഞു.
വിമാനത്താവള വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്നും എന്നാല്‍ വിമാനത്താവള വികസനം പരിസരവാസികളെ കണ്ണീരു കുടിപ്പിക്കുന്ന രൂപത്തിലാവരുതെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയില്‍ കൊണ്ടോട്ടി മണ്ഡലം കെ എം സി സി നല്കിയ സ്വീകരണ സമ്മേളത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ എം സി സി നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് ഏറെ കരുത്ത് പകരുന്നുണ്ടെന്നും എന്നാല്‍ സഹായം നല്‍കപ്പെടുന്നവരുടെ അഭിമാനം വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് എം കെ നൗഷാദ് അധ്യക്ഷനായി. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു.
അബൂട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അബുബക്കര്‍ അരിമ്പ്ര കെ വി എ ഗഫുര്‍ അനുസ്മരണവും സി കെ ശാക്കിര്‍ നാസര്‍ വാവൂര് അനുസ്മരണവും നടത്തി.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഷീര്‍ തൊട്ടിയനു സമ്മേളനത്തില്‍ വെച്ച് യാത്രയയപ്പു നല്കി. വി പി മുസ്തഫ, മജീദ് കൊട്ടീരി, ലത്തീഫ് മുസ്ലിയാരങ്ങാടി, പി വി ബാബു, സുലൈമാന്‍ ഹാജി, ഇസ്മായില്‍, മണ്ഡലം കെ എം സി സി ജനറല്‍ സെക്റട്ടറി കെ എന്‍ എ ലത്തീഫ്, അബ്ദുറഹ്മാന് അയക്കോടന്‍ പ്രസംഗിച്ചു. അമീന് മുഹമ്മദ് ഖിറാഅത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."